ലോകകപ്പില്‍ രണ്ടേ രണ്ട് മത്സരം! ഫീല്‍ഡില്‍ അതിശയിപ്പിക്കുന്ന പ്രകടനവുമായി 'സര്‍' രവീന്ദ്ര ജഡേജ; കണക്കുകള്‍ ഇങ്ങനെ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പില്‍ രണ്ടേ രണ്ട് മത്സരം! ഫീല്‍ഡില്‍ അതിശയിപ്പിക്കുന്ന പ്രകടനവുമായി ‘സര്‍’ രവീന്ദ്ര ജഡേജ; കണക്കുകള്‍ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2019, 03:19 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യ പുറത്തായപ്പോഴും ആരാധകരുടെ മനസില്‍ ഇടം നേടിയത് രവീന്ദ്ര ജഡേജയായിരുന്നു. കാരണം കീവീസിനെതിരെ അദ്ദേഹം പുറത്തെടുത്തത് ശരിക്കുമൊരു വണ്‍മാന്‍ ഷോ തന്നെയായിരുന്നു. മത്സരം കൈവിട്ടു പോയെന്ന് തോന്നിച്ച നിമിഷത്തില്‍ വീരോചിതമായി പോരാടി 59 പന്തുകള്‍ നേരിട്ട ജഡേജ 77 റണ്‍സ് നേടിയാണ് പുറത്തായത്.

നേരത്തെ, മികച്ച ഫോമില്‍ ബാറ്റു ചെയ്ത റോസ് ടെയ്‌ലറെ ഒരു ഡയറക്ട് ത്രോയിലൂടെ പുറത്താക്കിയ ജഡേജ അധികം വൈകാതെ ടോം ലഥാമിനെ ബൗണ്ടറി ലൈനിനു സമീപത്തു നിന്നും മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തിരുന്നു. 10 ഓവറില്‍ 34 റണ്‍സ് വഴങ്ങിയ ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.

ഈ ലോകകപ്പില്‍ 41 റണ്‍സാണ് ജഡേജ സേവ് ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കിളിനുള്ളില്‍ 24 റണ്‍സ് തടുത്തിട്ടപ്പോള്‍ ബൗണ്ടറിയില്‍ 17 റണ്‍സും താരം ഇന്ത്യക്കായി സേവ് ചെയ്തു. 2019 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സേവ് ചെയ്ത താരം രവീന്ദ്ര ജഡേജയാണ്. 34 റണ്‍സ് സേവ് ചെയ്ത മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാം സ്ഥാനത്ത്.

ലോകകപ്പില്‍ വ്യത്യസ്തനാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് ജഡേജയില്‍ നിന്നുമുണ്ടായത്. പ്ലേയിംഗ് ഇലവനില്‍ രണ്ട് തവണ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. എന്നാല്‍ മറ്റു മത്സരങ്ങളിലൊക്കെ ഫീല്‍ഡില്‍ പകരക്കാരന്റെ റോളില്‍ ജഡേജയെത്തി.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജേസണ്‍ റോയിയെ പുറത്താക്കിയ ക്യാച്ച് ഈ ലോകകപ്പിലെ മികച്ച ക്യാച്ചുകളില്‍ ഒരെണ്ണമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഓസീസിനെതിരായ മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പുറത്താക്കാന്‍ മുന്നോട്ട് ഓടിയെത്തിയ ജഡേജ എടുത്ത മനോഹര ക്യാച്ചും ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നു.

Share
Tweet
SendShare

More News from this section

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

Latest News

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies