ന്യൂഡല്‍ഹി : ടിക് ടോക്, ഹെലോ ആപ്ലിക്കേഷനുകള്‍ക്ക് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്. രാജ്യ വിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്.
നോട്ടീസിന് വിശദമായ മറുപടി 22 ന് മുന്‍പ് നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ നിരോധനം ഉള്‍പ്പെടെയുളള നടപടികള്‍ നേരിടെണ്ടി വരുമെന്ന് ഐടി മന്ത്രാലയം കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐടി മന്ത്രാലയത്തിന്റെ സൈബര്‍ നിയമ/ ഇ-സുരക്ഷ വിഭാഗമാണ് നോട്ടീസ് അയച്ചത്.
ആപ്ലിക്കേഷനുകള്‍ എന്തെല്ലാം വിവരങ്ങളാണ് സ്വീകരിക്കുന്നത്, അമിതമായി വിവരശേഖരണം നടത്തുന്നുണ്ടോ, ചൈനയിലേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടോ തുടങ്ങി അനധികൃതമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതുള്പ്പെടെയുളള പ്രശ്നങ്ങളെ കുറിച്ചുളള ചോദ്യാവലിയാണ് ഐടി മന്ത്രാലയം അയച്ചത്.
ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലും സിംഗപൂരിലുമാണ് ശേഖരിക്കുന്നതെന്ന കമ്പനിയുടെ അവകാശവാദവും മന്ത്രാലയം ചോദ്യം ചെയ്യുന്നുണ്ട്. മറ്റ് രാജ്യങ്ങള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്്ക്കും വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ഭാവിയില്‍ കൈമാറുകയില്ലെന്നും ആപ്ലിക്കേഷനുകള്‍ എങ്ങനെ ഉറപ്പുനല്‍കുമെന്നും ചോദിക്കുന്നുണ്ട്.
ടിക് ടോക് ചൈനയിലേക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണം ശക്തമാണ്. വിവിധ മേഖലകളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഐടി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്.
ഏപ്രില്‍ 19ന് മദ്രാസ് ഹൈക്കോടതിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഗൂഗിള്‍, ആപ്പിള്‍ കമ്പനികളോട് പ്ലേസ്റ്റോറില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് 24 മണിക്കൂറിനുളളില്‍ പ്ലേസ്റ്റോറില്‍ നിന്നും ടിക് ടോക് നീക്കം ചെയ്തിരുന്നു. എന്നാല്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി നടപടികള്‍ സ്വീകരിച്ചതെന്ന കമ്പനിയുടെ ഹര്‍ജിയില്‍ ഉപാദികളോടെ നിരോധനം പിന്‍വലിക്കുകയായിരുന്നു.
അടുത്തിടെ ടിക് ടോക്, ഹലോ ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.