ഇന്‍സ്റ്റഗ്രാമിലെ ഗുരുതര സുരക്ഷാ വീഴ്ച്ച കണ്ടെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം രൂപ സമ്മാനം. വ്യക്തികളുടെ അനുവാദമില്ലാതെ പാസ്വേഡ് ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യതയാണ് തമിഴ്നാട് സ്വദേശിയായ ലക്ഷ്മണ് മുത്തയ്യ കണ്ടെത്തിയത്.
പാസ്വേഡ് റീസെറ്റ് ചെയ്യുമ്പോള്‍ ആവശ്യപ്പെടുന്ന റിക്കവറി കോഡ് ഉപയോഗിച്ച് അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യതയാണ് ലക്ഷ്മണ് കണ്ടെത്തിയത്. തൊട്ടടുത്ത് ദിവസം തന്നെ ലക്ഷ്മണ് ഇത് ഫേസ്ബുക്ക് സുരക്ഷാ സംഘത്തെ അറിയിച്ചു.
ഫേസ്ബുക്ക് ബഗ് ബൗണ്ടി പ്രോഗ്രാമിന്റെ ഭാഗമായി ഇതിന് മുന്‍പും സുരക്ഷാ പ്രശ്നങ്ങളും സാങ്കേതിക തകരാറുകളും ലക്ഷ്മണ് ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
30,000 യു എസ് ഡോളര്‍ അതായത് ഏകദേശം 20,64,645 രൂപയാണ് ലക്ഷ്മണിന് പാരിതോഷികമായി ലഭിക്കുന്നത്. ഉപഭോക്താക്കളുടെ അറിവില്ലാതെ പാസ്വേഡ് റീസെറ്റ് സന്ദേശമോ അക്കൗണ്ട് റിക്കവറി കോഡോ എംഎസ്എസ് സന്ദേശമായി ലഭിക്കുകയാണെങ്കില്‍ വിവരം ഉടന്‍ ഇന്‍സ്റ്റഗ്രാമിനെ അറിയിക്കണം.