ന്യൂഡല്‍ഹി: ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക്കില്‍ നിന്നും ഇന്ത്യയിലെ 60 ലക്ഷം ക്ലിപ്പുകള്‍ നീക്കം ചെയ്തു. ആപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചതിലാണ് നടപടികള്‍ സ്വീകരിച്ചത്. ഇന്ത്യയില്‍ ടിക് ടോക്കില്‍ അശ്ലീലമോ നിയമവിരുദ്ധമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇതെ തുടര്‍ന്നാണ് 60 ലക്ഷം ക്ലിപ്പുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.
ടിക് ടോക് ആപ്ലിക്കേഷനില്‍ രാജ്യവിരുദ്ധ, നിയമ വിരുദ്ധ കാര്യങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന പരാതിയില്‍ ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. ഈ മാസം 22ന് മുന്‍പായി വിശദീകരണം നല്‍കണമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 60 ലക്ഷം ക്ലിപ്പുകള്‍ നീക്കം ചെയ്തത്.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയിലേക്ക് ടിക് ടോക് കടത്തുന്നുണ്ടെന്ന വാദം കമ്പനി നിഷേധിച്ചു. ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഏപ്രില്‍ 19 ന് സുപ്രീം കോടതി ടിക് ടോക് നിരോധിച്ചു കൊണ്ട് ഉത്തരവിട്ടിരുന്നു. എന്നാല്‍ കമ്പനിയുടെ വാദം കേള്‍ക്കാതെയാണ് കോടതി നടപടികള്‍ സ്വീകരിച്ചതെന്ന ഹര്‍ജിയില്‍ കര്‍ശന ഉപാദികളോടെ നിരോധനം പിന്‍വലിക്കുകയായിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്താന്‍ 11 സെക്കന്‍ഡിനുള്ളില്‍ അവ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം കോടതിയലക്ഷ്യത്തിനു കേസ് എടുക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.