മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജെഴ്‌സി സ്‌പോണ്‍സര്‍മാര്‍ ഇനി ബൈജൂസ് ലേണിംഗ് ആപ്പിന്. അഞ്ചു കൊല്ലത്തോളമായി ചൈനീസ് മൊബൈല്‍ ബ്രാന്റായ ഓപ്പോയാണ് സ്‌പോണ്‍സര്‍സ്. എന്നാല്‍ ഈ കരാര്‍ ബൈജൂസ് ആപ്പിനു നല്‍കിയതായും സെപത്ംബര്‍ മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നുമാണ് റിപ്പോര്‍ട്ട്.
2017 മാര്‍ച്ചില്‍ 1,079 കോടി മുടക്കി ഓപ്പോ നേടിയ കരാര്‍ വിന്‍ഡീസ് സീരിസ് വരെ മാത്രമായിരിക്കും ഇന്ത്യന്‍ ടീമിന്റെ ജെഴ്‌സിയില്‍ ഇടം നേടുന്നത്.
ബെംഗലുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബൈജൂസ് ആപ്പ് ഇന്ത്യയില്‍ കുറഞ്ഞവര്‍ഷത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനിയാണ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയുടെ മുഖ്യ പ്രായോജികരും ബൈജൂസ് ആപ്പ് ആയിരുന്നു.
എന്നാല്‍ ഇന്ത്യന്‍ ജെഴ്‌സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് ഓപ്പോ ജെഴ്‌സി അവകാശം ബൈജൂസ് ആപ്പിനു കൈമാറുന്നത്. ഓപ്പോയില്‍ നിന്നും ലഭിക്കേണ്ട തുക അതേ കരാറില്‍ ലഭിക്കുന്നതു കൊണ്ട് ഓപ്പോയുടെ പിന്‍മാറ്റം നഷ്ടമുണ്ടാക്കില്ലെന്നാണ് ബിസിസിയുടെ വിലയിരുത്തല്‍.















