വാട്സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തും. ന്യൂഡല്‍ഹിയില്‍ വാട്സ് ആപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ടാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ഠിതമായിട്ടായിരിക്കും വാട്സ്ആപ്പ് പേമെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവഴി അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പേമെന്റ് വ്യവസ്ഥയിലേക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ഐടി മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്സ്ആപ്പ് പേമെന്റ് വൈകുന്നതെന്നും അധികൃതര്‍ അറിയിച്ചു.