മുംബൈ:മുംബൈ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ പൃഥ്യി ഷായെ 2018-2019 ആഭ്യന്തര സീസണില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ട് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സിറപ്പുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു നിരോധിത പദാര്‍ത്ഥം ഷാ കഴിച്ചിരുന്നതായി ബിസിസിഐ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.
2019 നവംബര്‍ 15 വരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെപ്തംബര്‍ 15 മുതല്‍ പരിശീലനം ആരംഭിക്കാമെന്നും അധികൃതര്‍ പറഞ്ഞു. 2019 ഫെബ്രുവരി 22ന് ഇന്‍ഡോറില്‍ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മല്‍സരത്തിനിടെയാണ് ബിസിസിഐയുടെ ആന്റി ഡോപ്പിംഗ് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്. ഇതിന്റെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് നിരോധിത ലഹരി വസ്തുവായ ടെര്‍ബുട്ടാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.
എന്നാല്‍ തനിക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നെന്നും ചുമയ്‌ക്കുള്ള സിറപ്പ് അമിതമായി കഴിച്ചതാണ് പ്രശ്‌നമായതെന്നും പൃഥ്യി പ്രതികരിച്ചു. അതോടൊപ്പം തെളിവുകള്‍ വ്യക്തമായി പരിശോധിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
ഇന്‍ഡോറിന്റെ ല്‍
നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മല്‍സരത്തിനിടെയാണ് ബിസിസിഐയുടെ ആന്റി ഡോപ്പിംഗ് വിഭാഗം സാമ്പിളുകള്‍ ശേഖരിച്ചിരുന്നത്. ഇതിന്റെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് നിരോധിത ലഹരി വസ്തുവായ ടെര്‍ബുട്ടാലിന്റെ സാന്നിധ്യം കണ്ടെത്തിയത്.