Tech

ജിയോ വരിക്കാര്‍ക്കായി സാരഥി; ഇനി റീചാര്‍ജിങ് എളുപ്പമാകും

ന്യൂഡല്‍ഹി: ജിയോ വരിക്കാര്‍ക്കായി അക്കൗണ്ട് റീചാര്‍ജ് എളുപ്പമാക്കാന്‍ വെര്‍ച്വല്‍ അസിസ്റ്റന്റുമായി ജിയോ. ജിയോ സാരഥിയില്‍ കമാന്‍ഡുകള്‍ വഴി റീചാര്‍ജിങ് നടത്താന്‍ കഴിയും. അക്കൗണ്ട് റീചാര്‍ജ് ചെയ്യുന്നതിനുള്ള ശബ്ദനിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് ജിയോ സാരഥിയുടെ പ്രവര്‍ത്തനം.

നിലവില്‍ മൈജിയോ ആപ്പ് വഴി റിചാര്‍ജിങ് നടത്താത്തവര്‍ക്കു മാത്രമാണ്  സാരഥിയുടെ സഹായം ലഭിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭിക്കുന്ന സാരഥിയുടെ സേവനം വൈകാതെ 12 ഭാഷകളില്‍ ലഭിക്കും. മൈജിയോ ആപ്ലിക്കേഷന്‍ വഴി റീചാര്‍ജ് ചെയ്യാന്‍ കഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ലളിതമായ മാര്‍ഗം ലഭ്യമാക്കുന്ന സംവിധാനമാണിത്.

മൈജിയോയുടെ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്ലിക്കേഷനില്‍ സാരഥി ലഭ്യമാണ്. ജിയോ സാരഥി ഡിജിറ്റല്‍ റീചാര്‍ജ് പ്രക്രിയയെക്കുറിച്ച് അറിവില്ലാത്ത ഉപയോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ സജീവമാക്കാന്‍ സഹായിക്കുമെന്ന് ജിയോയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

84 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close