കോഴിക്കോട്: പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന് സേവനം വാഗ്ദാനം ചെയ്ത് സ്കൈലിമിറ്റ് ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് ക്ലബ്. ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്താനും ഭക്ഷണമെത്തിക്കല്‍,നിരീക്ഷണം തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ നല്‍കുന്നത്.
കേരളത്തില്‍ എല്ലാ ജില്ലകളിലും സ്കൈലിമിറ്റ് വളണ്ടിയര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാണ്. നിലവില്‍ പോലീസും മറ്റ് അധികാരികളും ഇവരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ദുരന്തബാധിത പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താന്‍ ഡ്രോണ്‍ സഹായകമാകുന്നു.
ചെറിയ ഡിജെഐ ഡ്രോണുകള്‍ മുതല്‍ ഇന്‍സ്പയറിന്റെ വലിയ ഡ്രോണുകള്‍ വരെ ഇവരുടെ പക്കലുണ്ട്. 250ല്‍ അധികം വൊളണ്ടിയര്‍മാര്‍ സ്കൈലിമിറ്റിലുണ്ട്. ഇത്തവണ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലും വൊളണ്ടിയര്‍മാര്‍ സജീവമാണ്.