ഡൂഡില്‍ മത്സരവുമായി ഗൂഗിള്‍; വിജയിയെ കാത്തിരിക്കുന്നത് ലക്ഷങ്ങള്‍; വിജയിയുടെ ഡൂഡില്‍ ശിശുദിനത്തില്‍ ഗൂഗിള്‍ സെര്‍ച്ച് ഹോംപേജില്‍ പ്രദര്‍ശിപ്പിക്കും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഡൂഡില്‍ മത്സരവുമായി ഗൂഗിള്‍; വിജയിയെ കാത്തിരിക്കുന്നത് ലക്ഷങ്ങള്‍; വിജയിയുടെ ഡൂഡില്‍ ശിശുദിനത്തില്‍ ഗൂഗിള്‍ സെര്‍ച്ച് ഹോംപേജില്‍ പ്രദര്‍ശിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2019, 09:11 pm IST
FacebookTwitterWhatsAppTelegram

ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഗൂഗിള്‍ ഡൂഡില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥിയ്‌ക്ക് അഞ്ചു ലക്ഷം രൂപയുടെ കോളേജ് സ്‌കോളര്‍ഷിപ്പും രണ്ടുലക്ഷം രൂപയുടെ ടെക്‌നോളജി പാക്കേജും ലഭിക്കും. കൂടാതെ വിജയിയുടെ ഡൂഡില്‍ ശിശുദിനത്തില്‍ ഗൂഗിള്‍ സെര്‍ച്ച് ഹോംപേജില്‍ പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 30 രാത്രി 10 മണിവരെ അപേക്ഷകള്‍ അയക്കാം.

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. ക്ലാസ് അടിസ്ഥാനപ്പെടുത്തി 1-2, 3-4, 5-6, 7-8, 9-10 എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം. ഓരോ ഗ്രൂപ്പില്‍ നിന്നും മികച്ച നാല് ഡിസൈനുകള്‍ വീതം തെരഞ്ഞെടുക്കും.

ഇത്തരത്തില്‍ ദേശീയ ഡിസൈനുകളായി തെരഞ്ഞെടുത്ത 20 ഡിസൈനുകള്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 6 വരെ വെബ്‌സൈറ്റില്‍ വോട്ടിനായിടും. കൂടുതല്‍ വോട്ട് നേടുന്ന അഞ്ച് ഡിസൈനുകളെ ഗ്രൂപ്പ് വിജയിയായി കണക്കാക്കും. വിദഗ്ധ പാനല്‍ ഇതില്‍ നിന്നും അന്തിമ വിജയിയെ തെരഞ്ഞെടുക്കും. ക്രിയേറ്റിവിറ്റി, തീം കമ്മ്യൂണിക്കേഷന്‍, ആര്‍ട്ടിസ്റ്റിക് മെറിറ്റ് എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

when i grow up, i hope എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഡിസൈന്‍ തയാറാക്കേണ്ടത്. എല്ലാ ഡൂഡിലുകളെയും പോലെ g-o-o-g-l-e എന്നീ അക്ഷരങ്ങള്‍ ഉണ്ടായിരിക്കണം. ഗ്രാഫിക്‌സ്, ക്രയോണ്‍, ഫുഡ് ആര്‍ട്ട് തുടങ്ങി ഏത് രീതിയില്‍ വേണമെങ്കിലും ഡൂഡില്‍ ചെയ്യാം. ഒരാള്‍ക്ക് ഒരു ഡിസൈന്‍ മാത്രമെ അയയ്‌ക്കാന്‍ കഴിയു.

ഡിസൈന്‍ അയയ്‌ക്കുന്നവര്‍ പേരുവിവരങ്ങളും ഡിസൈനെക്കുറിച്ച് ചെറിയൊരു കുറിപ്പും നല്‍കണം. ഓണ്‍ലൈന്‍, തപാല്‍, കൊറിയര്‍ എന്നിവ വഴി ഡിസൈന്‍ അയക്കാം.

https://doodles.google.co.in/d4g/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓണ്‍ലൈനായി ഡൂഡില്‍ സമര്‍പ്പിക്കാം. .jpg അല്ലെങ്കില്‍ .png ഫോര്‍മാറ്റില്‍ വേണം അപേക്ഷകള്‍ അയക്കാന്‍.

കൊറിയറില്‍ അയക്കുന്നവര്‍ എന്‍ട്രി ഫോം ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ച് Doodle for Google 2019, PMG Intergrated Communications, 576, 1st Floor, Chirag Delhi Main Road, Above Oriental Bank of Commerce, New Delhi, 110017 എന്ന വിലാസത്തില്‍ അയയ്‌ക്കുക.

Share80TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies