ന്യൂഡല്‍ഹി: ഫോണിന്റെ ചാര്‍ജ് തീരുമ്പോള്‍ ചാര്‍ജറോ ഡേറ്റാ കേബിളോ കടം വാങ്ങുന്നത് സ്വാഭാവികം. എന്നാല്‍ വാങ്ങുന്നവര്‍ തന്റെ ഡേറ്റ മൊത്തമായി അടിച്ചുമാറ്റിക്കൊണ്ടു പോയാലോ? അത്തരത്തില്‍ ചാര്‍ജറുകളെയും ഡേറ്റാ കേബിളുകളെയും ദുരുപയോഗം ചെയ്യ്ത് വിവരങ്ങള്‍ ചോര്‍ത്തുന്ന വിരുതന്മാര് വ്യാപകമാകുന്നതായാണ് സൈബര്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ഇതിന്‍പ്രകാരം അജ്ഞാതരായ വ്യക്തിക്കള്‍ക്ക് തങ്ങളുടെ ഡേറ്റാ കേബിളുകള്‍ കൈമാറുന്നതില്‍ ജാഗ്രത പാലിക്കണമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യുഎസ്ബി ചാര്‍ജറുകളിലേക്ക് ഒരു പ്രത്യേക ചിപ്പ് യോജിപ്പിച്ച് ഓപ്പണ്‍ വൈഫൈ നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തി ഉപകരണങ്ങളില്‍ നിന്നും ഡേറ്റകളെടുക്കാന് സാധിക്കുന്നു.
ഡേറ്റകള്‍ കൈമാറാന്‍ പെന്‍ഡ്രൈവ് ഉപയോഗിക്കുന്നതിന് സമാനമായ പ്രക്രിയയാണ് ചാര്ജറില് ചിപ്പ് ഘടിപ്പിച്ച് ഉപയോഗിച്ചുള്ള പ്രവര്‍ത്തനവും.ഫോണ്‍ ലോക്ക് ആണെങ്കില്‍ പോലും ഹാക്കര്‍മാര്‍ക്ക് പ്രധാനപ്പെട്ട ഡേറ്റകളെല്ലാം മോഷ്ടിക്കാന്‍ സാധിക്കും എന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്.ഇതിനായി പ്രത്യേക ചിപ്പ് ഘടിപ്പിച്ച ചാര്‍ജറുകളും കേബിളുകളും വിപണിയില്‍ ഇറങ്ങുന്നതായും സൂചനയുണ്ട്.
അതിനാല്‍ പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ ഫോണിനൊപ്പം നല്‍കിയിരിക്കുന്ന ചാര്‍ജറും ഡേറ്റാ കേബിളും ഉപയോഗിക്കണമെന്നാണ് സൈബര്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.