കാലിഫോര്‍ണിയ: ട്വിറ്റര്‍ സഹസ്ഥാപകനും, സിഇഒയുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു.വെള്ളിയാഴ്ചയായിരുന്നു സംഭവം. ട്വിറ്റര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
.ജാക് ഡോര്‍സിയുടെ അക്കൗണ്ടു ഉപയോഗിച്ച് ഹാക്കര്‍മാര്‍ വര്‍ഗീയവും വംശീയപരവുമായ ട്വീറ്റുകള്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇത്തരം കുറ്റകരമായ ട്വീറ്റുകള്‍ 15 മിനുട്ടോളമാണ് ജാകിന്റെ ട്വിറ്ററില്‍ കണ്ടത്. പിന്നീട് അത് നീക്കം ചെയ്യുകയുമുണ്ടായി. ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്യുകയും, മറ്റ് അക്കൗണ്ടുകളില്‍ നിന്നും സന്ദേശങ്ങള്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
നാലു മില്യണ്‍ ഫോളോവേഴ്സാണ് ഡോര്‍സിയുടെ അക്കൗണ്ടിലുള്ളത്. നിരവധി പേര് ട്വിറ്ററിന്റെ വീഴ്ചയ്ക്കെതിരെ പ്രതികരിച്ചു സംഭവത്തെ കുറിച്ച് ട്വിറ്ററിന്റെ ആഭ്യന്തര വിഭാഗം അന്വേഷിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.