ആപ്പുകളില്‍ മാല്‍വെയറുകളുടെ സാന്നിധ്യം സൈബര്‍ ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. ഫോണിനെ ബാധിക്കുന്ന വൈറസുകള്‍ കടന്നുകൂടുന്നതിനാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം തന്നെ ഗൂഗിളിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
ഈ സാഹചര്യത്തിലാണ് സ്മാര്‍ട്ട്ഫോണുകളില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന കാം സ്കാനറില്‍ മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും കാം സ്കാനര്‍ ആപ്ലിക്കേഷന്‍ നീക്കം ചെയ്തു.
ആന്‍്ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഡോക്യുമെന്റുകള്‍ സ്കാന്‍ ചെയ്തെടുക്കാന്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് കാം സ്കാനര്‍. അഡൈ്വര്‍ടൈസിംഗ് മാല്‍വെയറുകളാണ് ആപ്പില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി.
ചിത്ര രൂപത്തിലുള്ള ഡോക്യുമെന്റുകള്‍ പിഡിഎഫായി കണ്‍വേര്‍ട്ട് ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. കാം സ്കാനറിന്റെ പുതിയ വേര്‍ഷനുകളിലാണ് ട്രോജന്‍ ഡ്രോപ്പര്‍ എന്ന പേരുള്ള മാല്‍വെയറുകള്‍ കണ്ടെത്തിയത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്കിയാണ് മാല്‍വെയര്‍ സംബന്ധമായ മുന്നറിയിപ്പ് ഗൂഗിളിന് കൈമാറിയത്.
മാല്‍വെയര്‍ കടന്നുകൂടിയാല്‍ അവ അനധികൃതമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഉപയോക്താക്കളെ പെയ്ഡ് സബ്സ്ക്രിപ്ഷനുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കാസ്പെര്‍സ്കി പറയുന്നത്. എന്നാല്‍ പഴയ ആപ്പില്‍ മാല്‍വെയര്‍ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അപേഡേറ്റ് ചെയ്തപ്പോഴാണ് ഇവ കടന്നുകൂടിയതെന്നുമാണ് വിലയിരുത്തല്‍.
ഏകദേശം 10 ലക്ഷത്തോളം ആളുകളാണ് കാം സ്കാനര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്. കാസ്പര്‍സ്കിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗൂഗിള്‍ ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പഴയ വേര്‍ഷനുകളായ CamScanner HD,CamScanner(licence) എന്നിവ പ്ലേ സ്റ്റോറില്‍ ഇപ്പോഴും ലഭ്യമാണ്.