ന്യൂഡല്‍ഹി: രാജ്യത്ത് 4G സേവനത്തില്‍ ഏറ്റവും മുന്നില്‍ റിലയന്‍സ് ജിയോയെന്ന് ട്രായ്. നിലവില്‍ ഏറ്റവും വേഗത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന നെറ്റ്വര്‍ക്ക് കണ്ടെത്താനായി ടെലികോം മന്ത്രാലയം നടത്തിയ പഠനത്തിലാണ് ജിയോ 4G ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്. ഇതിനായി മൈസ്പീഡ് ടെലികോം വഴി ഉപഭോക്താക്കളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചിരുന്നു.
ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്വര്‍ക്ക് വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനായാണ് മൈസ്പീഡ് ആപ് ഉപയോഗിക്കുന്നത്.ഇതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ട്രായിക്ക് ലഭിക്കും. ഇവ ട്രായിയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
ഇതിന്‍പ്രകാരം ഓഗസ്റ്റ് മാസത്തില്‍ ജിയോയുടെ ശരാശരി വേഗം 20.8 എംബിപിഎസാണ്. എന്നാല്‍ വരിക്കാരുടെ എണ്ണത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന മറ്റു പല കമ്പനികളും നെറ്റ്വര്‍ക്ക് സേവനത്തില്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുന്‍നിരയിലുള്ള എയര്‍ടെലിന്റെ വേഗം 9.6 ആണ്. വോഡാഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് കണക്കുകള്‍.
വോഡഫോണ്‍- ഐഡിയ ലയനം വന്നതോടെ ഇരുകമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷീണം സംഭവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ 3G വേഗത്തില്‍ മുന്നില്‍ വോഡഫോണും ബിഎസ്എന്‍എല്ലും ഐഡിയയുമാണുള്ളത്.