41.9 കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഫെയ്സ്ബുക് ഉപയോക്താക്കളുമായി ലിങ്ക് ചെയ്തിട്ടുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ ഓണ്‍ലൈന്‍ ഡേറ്റാബേസില്‍ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഫേയ്സ്ബുക്കിന്റെ സുരക്ഷയെ സംബന്ധിച്ച ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. ഉപയോക്താക്കളുടെ ഡേറ്റ ചോര്ന്നത്തോടെ ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ജയിലിലടയ്ക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സെനറ്റര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തിരിച്ചടി.
അമേരിക്കന്‍ ഉപയോക്താക്കളുടെ 13.3 കോടി റെക്കോര്‍ഡുകള്‍, യുകെ ഉപയോക്താക്കളുടെ 1.8 കോടി റെക്കോര്‍ഡ്, വിയറ്റ്നാമിലെ 5 കോടി ഉപയോക്താക്കളുടെ റെക്കോര്‍ഡുകള്‍ എന്നിവ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യ്തത്. ഹേഗ് ആസ്ഥാനായുള്ള ജിഡിഐ ഫൗണ്ടേഷന്റെ സുരക്ഷാ ഗവേഷകനായി സന്യം ജെയിനാണ് ഡേറ്റാബേസ് കണ്ടെത്തിയത്. തുടര്‍ന്ന് വെബ് ഹോസ്റ്റുമായി ബന്ധപ്പെട്ടതോടെ ഫെയ്സ്ബുക് ഉപയോക്താക്കളുടെ ഡേറ്റാബേസ് ഓഫ്ലൈനില് പിന്‍വലിക്കുകയായിരുന്നു.
ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ അവരുടെ ഫെയ്സ്ബുക് ഐഡിയില്‍ നിന്ന് മാത്രമാണ് ചോര്‍ന്നത്. ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നതോടെ ഇത് വഴി ഉപയോക്താക്കളെ പിന്തുടര്ന്നു സ്പാം കോളുകളും സിം ജാക്കിംഗിങ്ങും ചെയ്യാം. ഇതിനാല്‍ ചോര്‍ന്ന മൊബൈല്‍ നമ്പര്‍ ഉപേക്ഷിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
എന്നാല്‍ ഇപ്പോള്‍ ചോര്‍ന്നിരിക്കുന്ന ഡേറ്റാ സെറ്റ് പഴയതാണെന്നും മറ്റുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഫേയ്സബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള സംവിധാനം കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നുവെന്നും കമ്പനി വക്താവ് അറിയിച്ചു. മാറ്റങ്ങള്‍ വരുത്തുന്നതിനു മുന്‍പ് പുറത്തായ വിവരങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.