ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റുകളും എ ബി വി പിയ്ക്ക്. പ്രസിഡന്റ് സ്ഥാനത്തേക്ക് അക്ഷിത് ദഹിയയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രദീപ് തന്‍വറും ജോയിന്റ് സെക്രട്ടറിയായി ശിവാംഗി കെര്വാലിനേയും തെരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനം മാത്രമാണ് എന്‍ എസ് യു ഐയ്ക്ക് നേടാനായത്.
19,000 ല്‍ അധികം വോട്ടുകള്‍ക്കാണ് എബിവിപിയുടെ അക്ഷിത് ദഹിയ എന്‍ എസ് യു ഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി പ്രസിഡന്റ് സ്ഥാനം നേടിയത്.
ഡല്‍ഹി സര്‍വ്വകലാശാലയിലെ 52 കോളേജ് ഡിപ്പാര്‍ട്ട്മെന്റിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 144 ഇ വി എം മെഷീനുകളാണ് തെരഞ്ഞെടുപ്പിനായിനായി തയ്യാറാക്കിയിരുന്നത്.
1.3 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. 39.90 ശതമാനമായിരുന്നു പോളിംഗ് നിരക്ക്. കഴിഞ്ഞ തവണ ഇത് 43.8 ശതമാനമായിരുന്നു.