കുട്ടികള്‍ക്കായി ഗൂഗിള്‍ അവതരിപ്പിച്ച യു ട്യൂബ് കിഡ്സ് ആപ്പ് ഇനി മുതല്‍ വെബ്സൈറ്റായും ലഭ്യമാകും. യു ട്യൂബില്‍ കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കം വ്യാപകമായതോടെയാണ് ഫോണുകള്‍ക്കായി യു ട്യൂബ് കിഡ്സ് ആപ്പ് അവതരിപ്പിച്ചത്. അപ്പോഴും കംപ്യൂട്ടറില്‍ നിന്നും യു ട്യൂബ് ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണവും രക്ഷിതാക്കളുടെ നിരീക്ഷണവും ലഭിച്ചിരുന്നില്ല. പുതിയ യു ട്യൂബ് കിഡ്സ് വെബ്സൈറ്റ് വന്നതോടെ കുട്ടികള്‍ക്കു മാത്രമായുളള സുരക്ഷിതമായ വിഡിയോകള്‍ ലഭിക്കും.
യു ട്യൂബ് കിഡ്സ് വഴി വിഡിയോ കാണുന്ന കുട്ടിയുടെ പ്രായം ക്രമീകരിക്കാനും കുട്ടി കണ്ട വിഡിയോകള്‍ എന്തൊക്കെയാണെന്നു പിന്നീട് നിരീക്ഷിക്കാനും ഒഴിവാക്കേണ്ടത് ഗൂഗിളിനു റിപ്പോര്‍ട്ട് ചെയ്യാനുമുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമെ കുട്ടികള്‍ക്ക് യു ട്യൂബ് കിഡ്സ് ഉപയോഗിക്കാന്‍ കഴിയു. youtubekids.com വിലാസത്തില്‍ യു ട്യൂബ് കിഡ്സില്‍ കയറാം.