തൊഴിലവസരങ്ങള്‍ തിരയാനുള്ള പുതിയ സൗകര്യമൊരുക്കി ഗൂഗിള്‍. ഗൂഗിള്‍ പേ ആപ്പിലൂടെയാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി തുടങ്ങിയ മേഖലകളില്‍ നോക്കുന്നവരെ ലക്ഷ്യമിട്ടാണ് തൊഴിലവസരങ്ങള്‍ ഏറേയും.
നേരത്തെ ബംഗ്ലാദേശിലും ഇന്‍ഡൊനീഷ്യയിലും അവതരിപ്പിച്ച കോര്‍മോ ജോബ്സ് ആപ്പിന്റെ പിന്തുണയോടെയാണ് ഗൂഗിള്‍ പേയില്‍ ജോബ്സ് ഫീച്ചര്‍ എത്തിയിരിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഈ തൊഴിലവസരങ്ങളുടെ ഫീച്ചര്‍ ഉപയോഗിക്കാനാവുക.
25 ഓളം സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ജോബ്സ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക. സ്വിഗ്ഗി, സൊമാറ്റോ, ഡന്‍സോ, 24സെവന്‍, റിതു കുമാര്‍, ഫാബ് ഹോട്ടല്‍സ് തുടങ്ങിയ കമ്പനികള്‍ ഇവയില്‍ ചിലതാണ്. ഗൂഗിള്‍ പേ ആപ്പില്‍ തൊഴിലന്വേഷകര്‍ ഒരു പ്രൊഫഷണല്‍ പ്രൊഫൈല്‍ തയ്യാറാക്കണം. ഈ വിവരങ്ങള്‍ ആരെല്ലാം കാണുന്നുണ്ടെന്നും ആര്‍ക്കെല്ലാം അവ കൈമാറിയെന്നുമെല്ലാം തൊഴിലന്വേഷകര്‍ക്ക് അറിയാന്‍ സാധിക്കും.
ഗൂഗിള്‍ പേയുടെ കണക്കനുരിച്ച് 67 ദശലക്ഷം ഉപയോക്താക്കളും, കോടിക്കണക്കിന് ഇടപാടുകാരും ഉണ്ട്. ഓണ്‍ലൈന്‍ പോലെ തന്നെ ഓഫ്‌ലൈനും വളരെ പ്രധാനപ്പെട്ടതാണെന്ന് സെന്‍ഗുപ്ത അഭിപ്രായപ്പെട്ടു. കൂടുതല്‍ പേമെന്റ് ഇടപാടുകളും നടക്കുന്നത് ഓഫ് ലൈനായാണെന്നും സംന്‍ ഗുപ്ത പറഞ്ഞു.















