ഇനി പേടിക്കേണ്ട നഷ്ടപ്പെട്ടുപോയ താക്കോലും, പേഴ്സും, ബാഗുമെല്ലാം കണ്ടെത്താന്‍ പുതിയ സാങ്കേതിക സംവിധാനവുമായി ആപ്പിള്‍. ഫോണുകള്‍ കാണാതായാല്‍ കണ്ടെത്താനുള്ള ഫൈന്‍ഡ് മൈ ഫോണ്‍ സംവിധാനത്തിന് സമാനമാണിത്.
താക്കോല്‍ കളഞ്ഞുപോയാല്‍ ആ താക്കോലുമായി ബന്ധിപ്പിച്ചിട്ടുള്ള ആപ്പിള്‍ ടാഗ് ഫോണിലൂടേയോ മറ്റോ തിരഞ്ഞ് കണ്ടുപിടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വെളിപ്പെടുത്തല്‍. മാക്ക് റൂമേഴ്സ് എന്ന വെബ്സൈറ്റ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഐപാഡുകളും, ഐഫോണുകളും, മാക് കംപ്യൂട്ടറുകളും ഉള്‍പ്പെടുന്ന ഉപകരണങ്ങള്‍ അവതരിപ്പിച്ചതിന് പുറമെയാണ് ആപ്പിള്‍ പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
മറന്നുവെച്ച ഫോണുകളുടെ ലോക്കേഷന്‍ കണ്ടുപിടിക്കുന്നതിന് ഉപയോഗിച്ചിട്ടുള്ള അള്‍ട്രാ വൈഡ് ബാന്‍ഡ് സൗകര്യത്തോടെയുള്ള ചിപ്പുകളാണിവ. സ്മാര്‍ട് ഫോണുകള്‍ ഉപയോഗിച്ചാണ് ഇവ എവിടെയാണെന്ന് കണ്ടെത്തുക. എന്നാല്‍ പുതിയ സാങ്കേതിക വിദ്യയെ കുറിച്ച് ഔദ്യോഗികമായി വിശദീകരിക്കാന്‍ ആപ്പിള്‍ ഇതുവരെ തയ്യാറായിട്ടില്ല.