വ്യാജന്മാര്ക്ക് എട്ടിന്റെ പണികൊടുത്ത് ട്വിറ്റര്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന 10,000 അക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് ട്വിറ്റര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആറു രാജ്യങ്ങളില്‍ നിന്നുള്ള വ്യാജ അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്.
യുഎഇ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുമായി 273 അക്കൗണ്ടുകളും ഖത്തറിനെയും യമനെയും ലക്ഷ്യംവച്ച 4248 അക്കൗണ്ടുകളുമാണ് ട്വിറ്റര്‍ റദ്ദാക്കിയത്. കൂടാതെ ചൈന, സ്പെയിന്, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അക്കൗണ്ടുകളും ട്വിറ്റര്‍ മരവിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
ആഭ്യന്തരയുദ്ധം, ഹൂതി പ്രസ്ഥാനം, തുടങ്ങിയവയുമായി ബന്ധപ്പെട്ടും മതപരവും പ്രാദേശികവുമായ വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് നിലവില്‍ റദ്ദാക്കിയത്.
വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടുത്തിടെ നിരവധി അക്കൗണ്ടുകള്‍ നീക്കംചെയ്തിരുന്നു. പിന്നാലെയാണ് ട്വിറ്ററും വ്യാജ അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്.