സെല്‍ഫിക്ക് പിന്നാലെ ‘സ്ലോഫി’ തരംഗമാകുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 11ന്റെ പുതിയ ഫീച്ചറാണ് സ്ലോഫി. സെക്കന്‍ഡില്‍ 120 എഫ്.പി എസ്( ഫ്രെയിംസ് പെര്‍ സെക്കന്‍ഡ്) എന്ന നിരക്കില്‍ സ്ലോ മോഷനിലൂടെ എടുക്കുന്ന സെല്‍ഫികളെയാണ് സ്ലോഫി എന്നുവിളിക്കുന്നത്. അതായത് സ്ലോ മോഷന്‍ സെല്‍ഫി വീഡിയോയുടെ ചുരുക്കപേരാണ് സ്ലോഫി.
നിലവില്‍ ഐ ഫോണ്‍ 11 ന് മാത്രമാണ് സ്ലോഫി സംവിധാനമുള്ളത്. അതുകൊണ്ട് തന്നെ സ്ലോഫി പുറത്തിറക്കിയതിനു പിന്നാലെ പദത്തിന്റെ ട്രേഡ് മാര്‍ക്ക് സ്വന്തമാക്കാനൊരുങ്ങുകയാണ് ആപ്പിള്‍. ട്രേഡ് മാര്‍ക്ക് ലഭിക്കുന്നതോടെ സ്ലോഫി സംവിധാനമുള്ള ക്യാമറകള്‍ എന്ന പേരില്‍ മറ്റുകമ്പനികള്‍ക്ക് ഫോണ്‍ ഇറക്കാന്‍ കഴിയാതെവരും.















