സുരക്ഷ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു കോടിയില്‍ അധികം പേര്‍ ഡൗണ്‍ലോഡു ചെയ്ത 29 ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. ക്വിക്ക് ഹീല്‍ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. മള്‍ട്ടി ആപ്പ്, മള്‍ട്ടിപ്പിള്‍ അക്കൗണ്ട് സൈമള്‍ട്ടേനിയസ്ലി എന്നീ ആപ്ലിക്കേഷനുകള്‍ 50 ലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്.
ഹിഡ് ആഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് നീക്കം ചെയ്യപ്പെട്ടവയില്‍ 24 ആപ്ലിക്കേഷനുകള്‍. മറ്റുള്ള അഞ്ച് ആപ്ലിക്കേഷനുകള്‍ ആഡ്വെയര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഉപകരണത്തില്‍ ഫുള്‍ സ്‌ക്രീന്‍ പരസ്യങ്ങള്‍ കാണിക്കുന്ന ആപ്ലിക്കേഷനുകളാണ് ഹിഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
ചില ആപ്ലിക്കേഷനുകള്‍ നിലവില്‍ ഉപയോഗത്തില്‍ ഇല്ലാത്തവയാണ്. അതേസമയം ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ഹിഡ് ആഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവ. ഇത്തരം ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും സാധ്യമല്ല. ഇത്തരം ആപ്പുകളുടെ ഐക്കണ്‍ ആദ്യ ഉപയോഗത്തിന് ശേഷം ഹോം പേജില്‍ നിന്ന് അപ്രത്യക്ഷമാകും.
സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ മറ്റ് ആപ്ലിക്കേഷനുകളുടെ പരസ്യങ്ങള്‍ കാണിക്കുന്നവയാണ് ആഡ് വെയറുകള്‍. ഇവ ഉപയോക്താക്കളുടെ ഡാറ്റാ ബാലന്‍സ് വന്‍തോതില്‍ ഉപയോഗിക്കുന്നുവെന്നും ക്വിക്ക് ഹീലിന്റെ കണ്ടെത്തലില്‍ പറയുന്നു.















