ഐഫോണ്‍, ആന്‍ഡ്രോയിഡുകളില്‍ ഉള്‍പ്പെട്ട ചില ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും iOS7ല്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലും അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല. കൂടാതെ മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ജൂലൈ 1 മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ആന്‍ഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിക്കുന്നവര്‍ക്ക് 2020 ഫെബ്രുവരി 1 മുതല്‍ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കാനോ നിലവിലുളള അക്കൗണ്ട് വെരിഫൈ ചെയ്യാനോ കഴിയില്ല. വാട്സ് ആപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ iSO 9 അല്ലെങ്കില്‍ അതിനുശേഷമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് ഫോണ്‍ അപ്ഗ്രേഡ് ചെയ്യേണ്ടി വരും.