അയച്ച മെസേജുകൾ തനിയെ ഡിലീറ്റ് ആകുന്ന പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്. നിശ്ചിത സമയത്തിനുള്ളിൽ അയച്ച മെസേജുകളെല്ലാം ഡിലീറ്റാകുന്ന ഡിസപ്പിയറിംഗ് മെസേജസ് എന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങത്. ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു ഫീച്ചർ ഉടൻ തന്നെ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മുൻപ് ടെലിഗ്രാമിൽ മാത്രമായിരുന്നു ഡിസപ്പിയറിംഗ് മെസേജസ് എന്ന ഈ ഫീച്ചർ ഉള്ളത്. ടെലിഗ്രാമിൽ പെഴ്സണൽ ചാറ്റുകൾക്ക് മാത്രമാണ് ടൈമറുള്ളത്. എന്നാൽ വാട്ട്സ് ആപ്പിൽ ഗ്രൂപ്പ് ചാറ്റിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകുകയുള്ളൂ. ഈ ഫീച്ചർ വരുന്നതോടെ ഗ്രൂപ്പിൽ മെസേജസ് എത്ര നേരം പ്രദർശിപ്പിക്കണമെന്ന് അഡ്മിൻമാർക്ക് തീരുമാനിക്കാം.
ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്നതും ഒപ്പം മാർക്കറ്റിംഗ് സാധ്യതയുള്ളതുമായ ഒട്ടേറെ ഫീച്ചറുകൾ വരുന്ന മാസങ്ങളിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ് ആപ്പെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് തുടക്കമെന്നോണം വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്, ഇൻസ്റ്റഗ്രാം അടക്കമുള്ളവയിലേക്ക് ഷെയർ ചെയ്യാനുള്ള സൗകര്യം അടുത്തിടെ പുറത്തിറക്കിയിരുന്നു.