വ്യത്യസ്തതകള്‍ പരീക്ഷിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാന്‍ ‘ത്രഡ്സ്’ ആപ്പ് വരുന്നു. സ്നാപ്പ് ചാറ്റിന് സമാനമായ രീതിയിലാണ് ത്രെഡ്സ് ആപ്പിന്റെ പ്രവര്‍ത്തനം.ചിത്രങ്ങളും വീഡിയോകളും എളുപ്പത്തില്‍ സൂഹൃത്തുക്കള്‍ക്ക് കൈമാറാന്‍ മികച്ച ഒരു മാര്‍ഗമായിരിക്കും ത്രെഡ്സ് ആപ്പ്. ഷോര്‍ട്ട് കട്ട് ടാബുകള്‍ ആപ്പില്‍ ഉള്ളതിനാല്‍ ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ചിത്രങ്ങളും വീഡിയോകളും കൈമാറ്റം ചെയ്യാന്‍ സാധിക്കും.
ത്രെഡ്സ് ആപ്പില്‍ പരസ്യങ്ങള്‍ കൊണ്ടുള്ള തടസ്സങ്ങളും ഉണ്ടാവില്ല. ആപ്പ് വഴി ക്യാമറ നേരിട്ട് തുറക്കാനും സാധിക്കും. അന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും. ത്രഡ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നത് ഇന്‍സ്റ്റഗ്രാം മുഖേന ആയിരിക്കും .
പ്രധാനമായും കൗമാരക്കാരെ ലക്ഷ്യമിട്ടാണ് ഇന്‍സ്റ്റഗ്രാം പുതിയ മാറ്റത്തിന് തയ്യാറെടുക്കുന്നത്.ഇന്‍സ്റ്റഗ്രാമിലെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായിരിക്കും ത്രെഡ്സ് ആപ്പിലൂടെ പരസ്പരം ചാറ്റ് ചെയ്യാന്‍ സാധിക്കുക. മാത്രമല്ല, എഡിറ്റ് ചെയ്യാനുള്ള സംവിധാനവും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ഫോണിലുണ്ടായിരുന്ന ഇന്‍സ്റ്റഗ്രാം ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്താലും ത്രഡ്സ് ആപ്പിന്റെ പ്രവര്‍ത്തനം നിലക്കില്ല.