ന്യൂഡല്‍ഹി: ആയുധക്കടത്ത് സംഘത്തലവന് ഡല്‍ഹിയില്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ആയുധക്കടത്ത് ശൃഖംലയുടെ തലവന്‍ അജയ് ഗൗതമിനെ അറസ്റ്റ് ചെയ്തത്.
ഏറെ നാളായി ഒളിവിലായിരുന്നു അജയ് ഗൗതം. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡല്‍ഹി പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റലുകള്‍, ഒരു മാഗസിന്, 10 ഡിസ്ക് ഡ്രൈവുകള്‍ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.