സ്വന്തമായി പുതിയ സ്മാര്‍ട്ട ഫോണ്‍ രംഗത്തിറക്കും എന്നു വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെ മൈക്രോ സോഫ്റ്റ് വീണ്ടും കളത്തില്‍ നിറയുകയാണ്. വിന്‍ഡോസ് ഫോണുകളുടെ നിര്‍മ്മാണം അവസാനിപ്പിച്ച് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൈക്രോസോഫ്റ്റ് തിരികെ എത്തുന്നത്. ഇത്തവണ കയ്യിലൊതുങ്ങുന്ന രണ്ട് സ്ക്രീനുകളുള്ള കംപ്യൂട്ടറുമായാണ് മൈക്രോസോഫ്റ്റ് എത്തിയത്.
കൈയ്യില്‍ കൊണ്ടു നടക്കാവുന്ന പുതിയ തരം കമ്പ്യൂട്ടറില്‍ 5.6 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്ക്രീനുകളാണ് ഉള്ളത്. മധ്യഭാഗത്തായി പ്രത്യേകം രൂപകല്പന ചെയ്ത ജോയിന്റിലാണ് ഈ രണ്ട് സ്ക്രീനുകളേയും ബന്ധിപ്പിച്ചിരിക്കുന്നത്. മടക്കിവെക്കാവുന്ന രണ്ട് സ്ക്രീന്‍ ഉള്ള ഉപകരണം എന്നാണ് സര്‍ഫെയ്സ് ഡ്യുവോയെ കമ്പനി വിശദീകരിക്കുന്നത്. എന്നാല്‍ ഫോള്‍ ഡബിള്‍ സ്ക്രീന്‍ അല്ല ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.
ആന്‍ഡ്രോയിഡ് ഓഎസിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതിനെ സ്മാര്‍ട്ട് ഫോണ്‍ എന്ന് വിളിക്കാന്‍ മൈക്രോ സോഫ്റ്റ് തയ്യാറാകുന്നില്ലെങ്കിലും ഫോണ്‍ വിളിയും സന്ദേശങ്ങള്‍ അയക്കുകയും എല്ലാം ഇതില്‍ സാധ്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു.