ലണ്ടന്‍: മനുഷ്യശരീരത്തിലെ മുഴുവന്‍ ചലനങ്ങളും അറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്ന ചിപ്പ് ഘടിപ്പിക്കാന്‍ സ്വീഡനിലെ കമ്പനി തയ്യാറെടുക്കുന്നു. മനുഷ്യശരീരത്തിലെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും നമ്മുടെ ശാരീരിക മാനദണ്ഡങ്ങള്‍ ഓര്‍ത്തിരിക്കാനുമുള്ള ചിപ്പാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു വ്യക്തിയുടെ കൈപ്പത്തിയിലെ തൊലിപ്പുറത്ത് പ്രത്യേക കുത്തിവെയ്പിലൂടെ കടത്താനാകുന്നത്ര, ചെറിയ ചിപ്പാണ് വികസിപ്പിച്ചിരിക്കുന്നത്.സ്വീഡിഷ് കമ്പനിയായ ബയോഹാക്സ് ഇന്റര്‍ നാഷണലാണ് ചിപ്പിനെ ലോകംമുഴുവന്‍ എത്തിക്കുന്നത്.
ചിപ്പിലൂടെ അത് ധരിക്കുന്ന വ്യക്തിയുടെ ശാരീരിക ചലനങ്ങള്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം,ഒര്ത്തിരിക്കേണ്ട രഹസ്യകോഡുകള്‍ എല്ലാം ശേഖരിക്കാനും , സൂക്ഷിക്കാനുമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 20 വര്‍ഷം വരെ ഒരു ചിപ്പ് ഒരാളുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കും. ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലുള്ള തൊലിക്കകമാണ് കൂടുതല്‍ അനുയോജ്യമെന്നും കമ്പനി പറയുന്നു.