അഞ്ച് മിനുട്ട് ചാര്‍ജ് ചെയ്താല്‍ രണ്ടു മണിക്കൂര്‍ ഉപയോഗിക്കാം. അത്യാധുനിക സംവിധാനങ്ങളോടെ ഓപ്പോയുടെ റെനോ സ്മാര്‍ട് ഫോണ്‍ ശ്രേണിയിലേക്ക് ഇനി പുതിയ മോഡല്‍ റെനോ ഏസ് കൂടി. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുമാണിതിന്. 65 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമാണ് റെനോ ഏസിന്റെ ഹൈലൈറ്റ്. ഇതു തന്നെയാണ് വിപണിയിലുള്ള മറ്റ് ഫോണുകളില്‍ നിന്നും റെനോ ഏസിനെ വ്യത്യസ്തനാക്കുന്നത്. പുതിയ മോഡല്‍ ചൈനയിലാണ് അവതരിപ്പിച്ചത്.
6.5 ഇഞ്ച് വലിപ്പമുള്ള ഓഎല്ഡി ഡിസ്പ്ലേയ്ക്ക് 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ് 6.1 ആണ് റെനോ ഏസിലുള്ളത്. 48 എംപി ക്വാഡ് ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. 16 എം.പിയുടേതാണ് സെല്‍ഫി ക്യാമറ. എട്ട് ജിബി റാം 12 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. യഥാക്രമം 29,997 രൂപ, 37,989 രൂപ എന്നിങ്ങനെയാണ് വില.
4000 എം.എ.എച്ച് ഡ്യുവല്‍ സെല്‍ ബാറ്ററിയാണ് ഫോണിന്റേത്. അര മണിക്കൂറില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഫോണ്‍ രണ്ട് മണിക്കൂറും ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഓപ്പോയുടെ എതിരാളികളായ ഷാവോമിയും വിവോയും 4000 എംഎഎച്ച് ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനുള്ള അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള ഫോണുകള്‍ പുറത്തിറക്കിയിട്ടില്ല.