ഓപ്പോ ഏസിന് വെല്ലുവിളിയായി വിവോയുടെ പുതിയ മോഡല്‍ വിവോ യു 10 വിപണിയിലെത്തി. പൂര്‍ണമായും ചാര്‍ജ് ചെയ്യപ്പെട്ട ഒരു വിവോ യൂ 10 ഉപയോഗിച്ച് 38.6 മണിക്കൂര്‍ ഉപോയഗിക്കാമെന്നാണ് കമ്പനിയുടെ അവകാശ വാദം. 18 വാട്സ് ഫാസ്റ്റ് ചാര്‍ജിങ്ങ് സാങ്കേതിക വിദ്യയുടെ ഫലമായി 10 മിനുട്ട് ചാര്‍ജ് ചെയ്താല്‍ 4-5 മണിക്കൂര്‍ ടോക്ക് ടൈം ലഭിക്കുന്നതിനാവശ്യമായ ചാര്‍ജ് സ്്റ്റോര്‍ ചെയ്യപ്പെടും.
കൂടാതെ പത്ത് മിനുട്ട് ചാര്‍ജ് ചെയ്താല്‍ രണ്ടു മണിക്കൂര്‍ സോഷ്യല്‍ മീഡിയ, .5 മണിക്കൂര്‍ യൂടൂബ്,1 മണിക്കൂര്‍ പബ്ജി എന്നിവയും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് വിവോ പറയുന്നത്. 8 എംപി സെല്‍ഫി ക്യാമറ, 13 എംപി എഐ മെയിന്‍ ക്യാമറ എന്നിവ മികവുറ്റ ചിത്രങ്ങള്‍ ലഭ്യമാക്കുന്നു. എ ഐ ഫേസ് ബ്യൂട്ടി, ലൈറ്റിംഗ്, എആര്‍ സ്റ്റിക്കേഴ്സ്, എഐ ഫില്‍റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ മികച്ച സെല്‍ഫി അനുഭവം സാധ്യമാക്കും.
3ജിബി റാം, 32ജി ബി ഇന്റേണല്‍ സ്റ്റോറേജ്, 3ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4ജി ബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാനും സാധിക്കും. 5000 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി.
ഇവയുടെ വില യഥാക്രമം 8,990രൂപ, 9,990 രൂപ, 10,990 രൂപ എന്നിങ്ങനെയാണ്. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഫോണായ യു 10 ആമസോണ്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ലഭ്യമാകും.