ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ സര്‍വീസുകളുടെ നിരക്കുകള്‍ ഉയര്‍ത്തണമെന്ന് എയര്‍ടെല്‍. ഇപ്പോഴത്തെ നിരക്കുകള്‍ കൊണ്ട് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള നിരക്കുകള്‍ വച്ച് 5ജി കമ്പനികള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. സ്പെക്ട്രം നിരക്കുകള്‍ കുറച്ച് നിശ്ചയിക്കേണ്ടതുണ്ടെന്നും എയര്‍ടെല്‍ സിഇഒ അഭിപ്രായപ്പെട്ടു.
റിലയന്‍സ് ജിയോ മറ്റു സര്‍വീസുകളിലേക്കുള്ള കോളുകള്‍ക്ക് ഉപയോക്താക്കളില്‍ നിന്നും മിനിറ്റിന് ആറു പൈസ വച്ച് ഈടാക്കാനുള്ള തീരുമാനത്തെയും എയര്‍ടെല്‍ സിഇഒ വിമര്‍ശിച്ചു. സാധാരണ ഇന്റര്കണക്ഷന് യൂസേജ് ചാര്‍ജ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കാറില്ല. കഴിഞ്ഞ 20വര്‍ഷമായി മൊബൈല്‍ കമ്പനികള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.