ഗൂഗിളിന്റെ പിക്സല്‍ 4 സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കി. പിക്സല്‍ 4, പിക്സല്‍ 4 എക്സ്എല്‍ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. കറുപ്പ്, വെള്ള, ഓറഞ്ച് നിറങ്ങളില്‍ പിക്സല്‍ 4 ഫോണുകള്‍ വിപണിയിലെത്തും. എന്നാല്‍ പിക്സല്‍ 4 ഫോണുകള്‍ ഇന്ത്യന്‍ വിപണികളില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
5.7 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയാണ് പിക്സല്‍ 4 ന്റേത്. പിക്സല്‍ 4 എക്സ്എലിന് 6.3 ഇഞ്ച് വലിപ്പമുള്ള 2കെ ഒഎല്‍ഇഡി സ്ക്രീന്‍ ആണുള്ളത്. പിക്സല്‍ ഫോണുകളിലെ റാം ശേഷി 6 ജിബി ആക്കി വര്‍ധിപ്പിച്ചു. 64 ജിബി, 128 ജിബി എന്നിങ്ങനെയാണ് സ്റ്റോറേജ്. എട്ട് മെഗാപിക്സലിന്റേതാണ് ഫോണിലെ സെല്‍ഫി ക്യാമറ.
രണ്ട് ഇന്‍ഫ്രാറെഡ് ഫെയ്സ് അണ്‍ലോക്ക് സെന്‍സറുകളും ഫെയ്സ് അണ്‍ലോക്ക് ഡോട്ട് പ്രൊജക്ടര്‍, ഫെയ്സ് അണ്‍ലോക്ക് ഫ്ളഡ് ഇലുമിനേറ്റര്‍, സോളി-റഡാര്‍ ചിപ്പ് സെല്‍ഫി ക്യാമറയ്ക്കൊപ്പമുണ്ടാവും. 12 എംപി സെന്‍സര്‍ പ്രധാന ക്യാമറയായെത്തുന്ന ഡ്യുവല്‍ ക്യാമറയാണ് ഫോണിനുള്ളത്. 16 എംപി ടെലിഫോട്ടോ ലെന്‍സ് ആണ് രണ്ടാമത്തേത്. 2800 എം.എ.എച്ച് ബാറ്ററിയാണ് പിക്സല്‍ 4 ലുള്ളത്. പിക്സല്‍ 4 എക്സ് എലില്‍ 3700 എംഎ.എച്ചിന്റേതാണ് ബാറ്ററി.
സോളി ചിപ്പ്, പുതിയ ഫെയ്സ് അണ്‍ലോക്ക് ഫീച്ചര്‍, മോഷന്‍ സെന്‍സ് ജസ്റ്റര്‍ പോലുള്ള പുതുമകളാണ് പിക്സല്‍ 4 ലുള്ളത്. പിക്സല്‍ ഫോണുകളിലെ റാം ശേഷി ഗൂഗിള്‍ വര്‍ധിപ്പിച്ചു. ഇത്രയും നാള് നാല് ജിബി റാം ഓപ്ഷനുകള്‍ മാത്രമാണ് പിക്സല്‍ ഫോണുകളില്‍ ഉപയോഗിച്ചിരുന്നത്. ഇത് പിക്സല്‍ 4 ഫോണുകളില്‍ 6 ജിബി ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. 64 ജിബി, 128 ജിബി എന്നിങ്ങനെയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്പ് വഴി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം പരിധിയില്ലാത്ത സ്റ്റോറേജ് സൗകര്യം ലഭിക്കും. ഉയര്‍ന്ന റസലൂഷനില്‍ അവ ശേഖരിക്കുകയും ചെയ്യാം.