ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള 15 ആപ്പുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് സൈബര്‍ സുരക്ഷാ സ്ഥാപനമായ സോഫോസിലെ വിദഗ്ദ്ധര്‍. ഉപയോക്താക്കളുടെ ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിവുള്ള അപകടകരമായ സോഫ്റ്റ് വെയര്‍ അടങ്ങുന്നവയാണ് ഈ ആപ്പുകളെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
നിലവില്‍ പത്ത് ലക്ഷത്തിലധികം പേര് ഈ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് സോഫോസ് വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തില്‍ ചില ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അവ ഫോണിന് യോജിച്ചതല്ലെന്ന അറിയിപ്പാണ് ലഭിക്കുകയെന്നും സോഫോസ് സൂചിപ്പിക്കുന്നു. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ ലോഗോ അപ്രത്യക്ഷമായി എന്നു കണ്ടാല്‍ സെറ്റിങ്സിലെ ആപ്ലിക്കേഷന്‍ മാനേജര്‍ സെക്ഷനില്‍ പോയി ആ ആപ്ലിക്കേഷന്‍ അതിലുണ്ടോ എന്ന് നോക്കി ഉറപ്പു വരുത്തണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
യഥാര്‍ത്ഥ ലോഗോയ്ക്ക് പകരം ആന്‍ഡ്രോയിഡ് ഐക്കണ്‍ ആയിരിക്കും അതിനുണ്ടാവുക. ഉടന്‍ തന്നെ ആ ആപ്ലിക്കേഷന്‍ ഫോഴ്സ് സ്റ്റോപ്പ് ചെയ്ത് അണ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സോഫോസ് നിര്‍ദേശിക്കുന്നു. ആപ്പ് റിവ്യൂ വായിച്ചതിന് ശേഷം മാത്രമേ അവ ഓരോ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും സോഫോസ് വിദഗ്ധര്‍ പറഞ്ഞു.