വാഷിങ്ടണ്‍; ഫെയ്സ്ബുക്കില്‍ വരുന്ന എല്ലാ പരസ്യങ്ങളും വസ്തുതാപരമല്ലെന്ന് സമ്മതിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഫെയ്സ്ബുക്കില്‍ വരുന്ന പരസ്യങ്ങളില്‍ വ്യാജവും വസ്തുതപരമല്ലാത്ത കാര്യങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതു മനസിലാക്കി സത്യവും നുണയും ഏതെന്ന് ഉപയോഗിക്കുന്നവര്‍ തന്നെ കണ്ടെത്തണമെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.
വ്യാജ പരസ്യങ്ങള്‍ക്ക് എതിരെ നടപടിയെടുക്കേണ്ടത് ഫെയ്സ്ബുക്കോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ കമ്പനികളോ അല്ല. ഏതാണ് പ്രസിദ്ധീകരിക്കേണ്ടതെന്ന് കമ്പനികളല്ല തീരുമാനമെടുക്കേണ്ടതെന്നും അവ വസ്തുതാപരമാണോ എന്നു പരിശോധിക്കാനുള്ള ബാധ്യത കമ്പനികള്‍ക്ക് ഇല്ലെന്നും സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാരെയോ വാര്ത്തകളെയോ ഒരു സ്വകാര്യ കമ്പനി സെന്‍സര്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഏതാണ് സത്യമെന്ന് ഉപയോക്താക്കള്‍ തന്നെ തീരുമാനിക്കുന്നതാണ് നല്ലതെന്നും സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.