ന്യൂഡല്‍ഹി: മാസംതോറുമുള്ള താരിഫ് പ്ലാനിന്റെ നിരക്ക് ജിയോ കമ്പനി വര്‍ധിപ്പിച്ചു. മറ്റ് ടെലികോം കമ്പനികളുടെ നെറ്റ്വര്
ക്കുകളിലേക്ക് വിളിക്കുമ്പോള്‍ നല്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നതിന്റെ ഭാഗമായാണ് ജിയോയുടെ പുതിയ നടപടി.
പുതിയ തീരുമാനപ്രകാരം 28 ദിവസകാലാവധിയില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളും പ്രതിദിനം രണ്ട് ജിബി ഡേറ്റയും നല്കുന്ന 198 രൂപയുടെ പ്ലാനിന് ഇനിമുതല്‍ 222 രൂപ നല്‍കണം. മറ്റ് ജിയോ ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാമെങ്കിലും മറ്റു ടെലികോം കമ്പനികളുടെ ഫോണുകളിലേക്ക് 1000 മിനിറ്റ് വരെ മാത്രമെ സൗജന്യം ലഭ്യമാകു.
333 രൂപ, 444 രൂപ എന്നിവയുടെ പ്ലാനുകളും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. 333 രൂപയുടെ പ്ലാന്‍ 56 ദിവസമാണ് കാലാവധി. പ്രതിദിനം 2 ജിബി വരെ ഡേറ്റ ലഭിക്കും. 444 രൂപയുടെ ഡേറ്റാ പ്ലാനിന് 84 ദിവസമാണ് കാലാവധി. പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്എംഎസും സൗജന്യമായി ലഭിക്കും.