Tech

വാട്ടര്‍ പ്രൂഫ്, ആന്റി-നോയിസ് കാന്‍സലേഷന്‍; പുതിയ സവിശേഷതകളുമായി ആപ്പിളിന്റെ എയര്‍ പോഡ് പ്രോ, വില 24,900 രൂപ

തിവ് രീതിയില്‍ നിന്നും മാറി വ്യത്യസ്ത സവിശേഷതകളുള്ള പുതിയ എയര്‍ പോഡ് പ്രോയുമായി ആപ്പിള്‍. ഈ വര്‍ഷം ആദ്യം വയര്‍ലെസ് ചാര്‍ജിംഗ് കേസുള്ള ഒരു എയര്‍പോഡ് ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. വിപണിയില്‍ വന്‍ പ്രചാരമാണ് അതിന് ലഭിച്ചത്. ആപ്പിളിന്റെ ഏറ്റവും മികച്ച റേറ്റിംഗുള്ള ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് വയര്‍ലെസ് ചാര്‍ജിംഗ് കേസുള്ള എയര്‍പോഡ്‌സ്. പ്രോ മോഡലിന് വില 24,900 രൂപയാണ്.

എയര്‍പോഡിനു ലഭിച്ച വന്‍ സ്വീകരണത്തിനു പിന്നാലെയാണ് പുതിയ എയര്‍പോഡ് പ്രോയുമായി ആപ്പിള്‍ രംഗത്തെത്തിയത്. എയര്‍പോഡില്‍ അതിവേഗ പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്ന എച്ച് വണ്‍ ചിപ്പ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ മോഡാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. എന്നാല്‍ സവിശേഷമായ ട്രാന്‍സ്പരന്‍സി മോഡുമുണ്ട്. പുറത്തു നിന്നു വരുന്ന വേണ്ടാത്ത ശബ്ദം സ്വീകരിക്കാതിരിക്കാനുള്ള ഫീച്ചറാണ് ‘ആന്റി-നോയിസ്’. ചെവിക്കുള്ളിലെത്തുന്ന ആവശ്യമില്ലാത്ത ശബ്ദത്തെയും ഇതു നീക്കം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിനെല്ലാമായി ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, ഒരു സെക്കന്‍ഡില്‍ 200 തവണ സ്വയം ക്രമീകരിക്കുമെന്ന് ആപ്പിള്‍ പറയുന്നു.

ട്രാന്‍സ്പരന്‍സി മോഡിനായി പുറത്തേക്കു തിരിച്ചുവച്ചിരിക്കുന്ന മൈക്രോഫോണ്‍ ഉണ്ട്. ഇത് ആക്ടിവേറ്റ് ചെയ്താല്‍ പുറത്തു നിന്നുള്ള ശബ്ദങ്ങള്‍ വേണമെങ്കില്‍ കേള്‍ക്കാം. ഫോഴ്സ് സെന്‍സറില്‍ അമര്‍ത്തിപ്പിടിച്ച് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ മോഡ് ആക്ടിവേറ്റ് ചെയ്യുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്യാം. അങ്ങനെ പുറത്തു നിന്നുള്ള ശബ്ദം കേള്‍ക്കാനോ, വേണ്ടെന്നുവയ്ക്കാനോ സാധിക്കും. വാട്ടര്‍ പ്രൂഫായതിനാല്‍ നീന്തല്‍ സമയങ്ങളിലും എയര്‍ പോഡ് ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

മുന്‍ എയര്‍പോഡുകളെ പോലെ ചെവിക്കുള്ളിലേക്ക് വയ്ക്കാവുന്ന രീതിയില്‍ തന്നെയാണ് പ്രോ മോഡലുകളുടെയും രൂപകല്‍പന. ഇപ്പോള്‍ വെള്ള നിറത്തില്‍ മാത്രമാണ് ഇറക്കിയിരിക്കുന്നത്. ഇത് മൂന്നു സിലിക്കണ്‍ ടിപ്പുകളാണ് ഇവയ്ക്കുള്ളത്- ലാര്‍ജ്, മീഡിയം, സ്മോള്‍. മുന്‍ മോഡലുകള്‍ എയര്‍പോഡുകള്‍ സുരക്ഷിതമായി ചെവിയില്‍ ഇരിക്കുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമായേക്കും.

ഓരോ ഉപയോക്താവിന്റെയും ചെവിയുടെ ആകൃതിക്കനുസരിച്ച്, അനുയോജ്യമായ രീതിയില്‍ ശബ്ദങ്ങളെ ഓട്ടോ-ട്യൂണ്‍ ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. എയര്‍പോഡ് പ്രോയ്ക്ക് അഡാപ്റ്റീവ് ഈക്വലൈസര്‍ ഉണ്ട്. ഒക്ടോബര്‍ 30 മുതല്‍ ആപ്പിള്‍.കോം, ആപ്പിള്‍ സ്റ്റോര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ഓര്‍ഡര്‍ ചെയ്താല്‍ എയര്‍പോഡ്‌സ് പ്രോ ലഭ്യമാണ്.

48 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close