വാട്ടര്‍ പ്രൂഫ്, ആന്റി-നോയിസ് കാന്‍സലേഷന്‍; പുതിയ സവിശേഷതകളുമായി ആപ്പിളിന്റെ എയര്‍ പോഡ് പ്രോ, വില 24,900 രൂപ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വാട്ടര്‍ പ്രൂഫ്, ആന്റി-നോയിസ് കാന്‍സലേഷന്‍; പുതിയ സവിശേഷതകളുമായി ആപ്പിളിന്റെ എയര്‍ പോഡ് പ്രോ, വില 24,900 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2019, 03:51 pm IST
FacebookTwitterWhatsAppTelegram

പതിവ് രീതിയില്‍ നിന്നും മാറി വ്യത്യസ്ത സവിശേഷതകളുള്ള പുതിയ എയര്‍ പോഡ് പ്രോയുമായി ആപ്പിള്‍. ഈ വര്‍ഷം ആദ്യം വയര്‍ലെസ് ചാര്‍ജിംഗ് കേസുള്ള ഒരു എയര്‍പോഡ് ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. വിപണിയില്‍ വന്‍ പ്രചാരമാണ് അതിന് ലഭിച്ചത്. ആപ്പിളിന്റെ ഏറ്റവും മികച്ച റേറ്റിംഗുള്ള ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് വയര്‍ലെസ് ചാര്‍ജിംഗ് കേസുള്ള എയര്‍പോഡ്‌സ്. പ്രോ മോഡലിന് വില 24,900 രൂപയാണ്.

എയര്‍പോഡിനു ലഭിച്ച വന്‍ സ്വീകരണത്തിനു പിന്നാലെയാണ് പുതിയ എയര്‍പോഡ് പ്രോയുമായി ആപ്പിള്‍ രംഗത്തെത്തിയത്. എയര്‍പോഡില്‍ അതിവേഗ പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്ന എച്ച് വണ്‍ ചിപ്പ് ആണ് ഉപയോഗിച്ചിട്ടുള്ളത്. ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ മോഡാണ് ഇതിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. എന്നാല്‍ സവിശേഷമായ ട്രാന്‍സ്പരന്‍സി മോഡുമുണ്ട്. പുറത്തു നിന്നു വരുന്ന വേണ്ടാത്ത ശബ്ദം സ്വീകരിക്കാതിരിക്കാനുള്ള ഫീച്ചറാണ് ‘ആന്റി-നോയിസ്’. ചെവിക്കുള്ളിലെത്തുന്ന ആവശ്യമില്ലാത്ത ശബ്ദത്തെയും ഇതു നീക്കം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിനെല്ലാമായി ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍, ഒരു സെക്കന്‍ഡില്‍ 200 തവണ സ്വയം ക്രമീകരിക്കുമെന്ന് ആപ്പിള്‍ പറയുന്നു.

ട്രാന്‍സ്പരന്‍സി മോഡിനായി പുറത്തേക്കു തിരിച്ചുവച്ചിരിക്കുന്ന മൈക്രോഫോണ്‍ ഉണ്ട്. ഇത് ആക്ടിവേറ്റ് ചെയ്താല്‍ പുറത്തു നിന്നുള്ള ശബ്ദങ്ങള്‍ വേണമെങ്കില്‍ കേള്‍ക്കാം. ഫോഴ്സ് സെന്‍സറില്‍ അമര്‍ത്തിപ്പിടിച്ച് ആക്ടീവ് നോയിസ് ക്യാന്‍സലേഷന്‍ മോഡ് ആക്ടിവേറ്റ് ചെയ്യുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്യാം. അങ്ങനെ പുറത്തു നിന്നുള്ള ശബ്ദം കേള്‍ക്കാനോ, വേണ്ടെന്നുവയ്‌ക്കാനോ സാധിക്കും. വാട്ടര്‍ പ്രൂഫായതിനാല്‍ നീന്തല്‍ സമയങ്ങളിലും എയര്‍ പോഡ് ഉപയോഗിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

https://youtu.be/IC9urbiVp4M

മുന്‍ എയര്‍പോഡുകളെ പോലെ ചെവിക്കുള്ളിലേക്ക് വയ്‌ക്കാവുന്ന രീതിയില്‍ തന്നെയാണ് പ്രോ മോഡലുകളുടെയും രൂപകല്‍പന. ഇപ്പോള്‍ വെള്ള നിറത്തില്‍ മാത്രമാണ് ഇറക്കിയിരിക്കുന്നത്. ഇത് മൂന്നു സിലിക്കണ്‍ ടിപ്പുകളാണ് ഇവയ്‌ക്കുള്ളത്- ലാര്‍ജ്, മീഡിയം, സ്മോള്‍. മുന്‍ മോഡലുകള്‍ എയര്‍പോഡുകള്‍ സുരക്ഷിതമായി ചെവിയില്‍ ഇരിക്കുന്നില്ലെന്ന പരാതിക്കും ഇതോടെ പരിഹാരമായേക്കും.

ഓരോ ഉപയോക്താവിന്റെയും ചെവിയുടെ ആകൃതിക്കനുസരിച്ച്, അനുയോജ്യമായ രീതിയില്‍ ശബ്ദങ്ങളെ ഓട്ടോ-ട്യൂണ്‍ ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. എയര്‍പോഡ് പ്രോയ്‌ക്ക് അഡാപ്റ്റീവ് ഈക്വലൈസര്‍ ഉണ്ട്. ഒക്ടോബര്‍ 30 മുതല്‍ ആപ്പിള്‍.കോം, ആപ്പിള്‍ സ്റ്റോര്‍ ആപ്ലിക്കേഷന്‍ എന്നിവയില്‍ ഓര്‍ഡര്‍ ചെയ്താല്‍ എയര്‍പോഡ്‌സ് പ്രോ ലഭ്യമാണ്.

Share48TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies