വാട്ട്സ് ആപ്പില്‍ നിന്നും പുറത്തിറങ്ങാതെ തന്നെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വഴി നെറ്റ്ഫ്ളിക്സ് വീഡിയോ കാണാം. നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ ലിങ്കുകള്‍ വാട്ട്സ് ആപ്പില്‍ തന്നെ കാണാന്‍ സാധിക്കുന്ന ഫീച്ചര്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണ് വാട്ട്സ് ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ വാട്ട്സ് ആപ്പില്‍ പ്ലേ ആകുന്നത് പോലെ നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ ലിങ്കുകളിലുള്ള പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്ലേ ആകും. പ്ലേ ബട്ടനോട് കൂടിയ തംബ് നെയില്‍ ചിത്രം സഹിതമാണ് നെറ്റ്ഫ്ളിക്സ് ട്രെയിലര്‍ ലിങ്കുകള്‍ വാട്ട്സ് ആപ്പ് ചാറ്റില്‍ വരുന്നത്. ഐഫോണുകളില്‍ മാത്രമായിരിക്കും ആദ്യം ഈ സേവനം ലഭ്യമാകുക.
നിലവില്‍ നെറ്റ്ഫ്ളിക്സിന് മാത്രമായിരിക്കും ഈ സൗകര്യം. സമാനമായ മറ്റ് സേവനങ്ങളുടെ വീഡിയോകള്‍ അതാത് ആപ്ലിക്കേഷനുകളില്‍ തന്നെ കാണേണ്ടി വരും.