ജനപ്രിയ ഫിറ്റ്നസ് ട്രാക്കര്‍ കമ്പനിയായ ഫിറ്റ്ബിറ്റിനെ ഗൂഗിള്‍ ഏറ്റെടുക്കുന്നു. 2.1 ബില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ ഫിറ്റ്ബിറ്റിനെ വാങ്ങുന്നത്. ഇടപാട് പൂര്ത്തിയകുന്നതോടെ ഫിറ്റ്ബിറ്റ് ഗൂഗിളിന്റെ ഭാഗമാകും. വെയറബിള്‍ സാങ്കേതിക വിദ്യയില്‍ കളംപിടിക്കാനാണ് ഗൂഗിളിന്റെ പുതിയ നീക്കം.
സ്വകാര്യതയും ഉപഭോക്താക്കളുടെ ഡാറ്റയും സംബന്ധിച്ച ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഫിറ്റ്ബിറ്റ് വ്യക്തമാക്കിയിരുന്നു. ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി ഈ ഡാറ്റകള്‍ ഉപയോഗിക്കില്ലെന്നും ഫിറ്റ്ബിറ്റ് അറിയിച്ചു. ഫിറ്റ്ബിറ്റ് ഡാറ്റയും സ്വകാര്യത സംബന്ധിച്ച വിവരങ്ങളും രഹസ്യമായിരിക്കും.
ഗൂഗിള്‍ ഫിറ്റ്ബിറ്റ് വാങ്ങിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഫിറ്റ്ബിറ്റിന്റെ ഓഹരി വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.