നവമാധ്യമങ്ങളായ മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രം, വാട്സ്ആപ്പ് പോലുള്ള സേവനങ്ങളില്‍ ‘ഫ്രം ഫെയ്സ്ബുക്ക് ‘ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് പിന്നാലെ പുതിയ കമ്പനി ലോഗോവുമായി ഫേയ്സ്ബുക്ക്. ഫേയ്സ്ബുക്ക് ഐഎന്‍സിയുടെ പുതിയ കമ്പനി ലോഗോ തിങ്കളാഴ്ച പുറത്തിറക്കി.
വരും ദിവസങ്ങളില്‍ ഫെയ്സ്ബുക്ക് ഫോര്‍ ബിസിനസ് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയ്ക്ക് കീഴിലുള്ള എല്ലാ ആപ്പുകളിലും ഇനി മുതല്‍ ഈ ലോഗോ ഉണ്ടാകും. സ്വന്തം ഉല്‍പ്പന്നങ്ങളിലെല്ലാം പുതിയ ബ്രാന്റ് ഉപയോഗിക്കുമെന്നും ഫെയ്സ്്ബുക്ക് കമ്പനി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ കമ്പനിയാണ് ഫേയ്സ്ബുക്ക് ഐഎന്‍സി. സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ ഫെയ്ബുക്കില്‍ തുടക്കമിട്ട കമ്പനി പിന്നീട് ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയെ ഏറ്റെടുക്കുകയായിരുന്നു.