ഫിറ്റ്ബിറ്റ് അവതരിപ്പിക്കുന്ന ഫിറ്റ് ബിറ്റ് 2 വിപണിയിലെത്തി. 20,399 രൂപയാണ് ആമസോണില്‍ ഉല്പന്നത്തിന്റെ വില. സ്മാര്‍ട്ട് വാച്ചും ഹെല്‍ത്ത് ബാന്‍ഡും ചേര്‍ന്ന ഫിറ്റ്ബിറ്റ് 2 സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്.
വാര്‍ത്തകള്‍, കാലാവസ്ഥാ തുടങ്ങിയ വിവരങ്ങളെല്ലാം വളരെ വേഗത്തില്‍ വാച്ചില്‍ ലഭ്യമാകും. ആമസോണ്‍ അലക്സയുടെ വോയ്സ് പിന്തുണയും സ്മാര്‍ട്ട് വാച്ചിന് ലഭിക്കും. സ്ലീപ്പ് ആന്‍ഡ് സ്വിം ട്രാക്കിംഗ് സൗകര്യം, ബെഡ് ടൈം, റിമൈന്‍ഡര്‍, അലാറം എന്നീ സൗകര്യങ്ങളും വാച്ചില്‍ ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഡിവൈസുകളെല്ലാം നിയന്ത്രിക്കാനുള്ള സംവിധാനവും സ്മാര്‍ട്ട് വാച്ചിലുണ്ട്.
ആരോഗ്യ മുന്നറിയിപ്പുകളും സ്മാര്‍ട്ട് വാച്ചില്‍ ലഭിക്കും. ഹൃദയമിടിപ്പിനെ ആധാരമാക്കിയാണ് ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഡിയോ ഫിറ്റ്നെസ് ലെവല്‍ അറിയുന്നതിനായി പ്രത്യേകമായി ഫിറ്റ്ബിറ്റ് ആപ്ലിക്കേഷനും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ഒറ്റച്ചാര്‍ജില്‍ അഞ്ച് ദിവസം വരെ ഇത് ഉപയോഗിക്കാം. ബ്ലാക്ക്, കാര്‍ണിവല്‍ നിറങ്ങളിലാണ് സ്മാര്‍ട്ട് വാച്ച് ലഭിക്കുന്നത്. ഫോണ്‍ കോളുകള്‍, സന്ദേശങ്ങള്‍, ഫേസ്ബുക്ക്, മെയില്‍, കലണ്ടര്‍ എന്നിവയില്‍ നിന്നൊക്കെയുള്ള വിവരങ്ങലും സ്മാര്‍ട്ട് വാച്ചില്‍ ലഭിക്കും.