ചെന്നൈ: ഗൂഗിള്‍ പേയുടെ ഓഫറുകള്‍ക്ക് തമിഴ്നാട്ടില്‍ തിരിച്ചടി. യുപിഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ പേയുടെ സ്ക്രാച്ച് കാര്‍ഡുകള്‍ ലോട്ടറിക്ക് തുല്യമാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ അവഗണിക്കണമെന്നും തമിഴ്നാട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
കൃത്രിമം സൃഷ്ടിക്കുന്ന ഒരു സ്കീമും അമുവദനീയമല്ല. ഭാഗ്യ നറുക്കെടുപ്പ് അല്ലെങ്കില്‍ സ്ക്രാച്ച് കാര്‍ഡുകള്‍ ഇത്തരം അന്തരീക്ഷമാണ് ഉണ്ടാക്കുന്നതെന്നും ആരോപിച്ചാണ് ഗൂഗിള്‍ പേക്കെതിരെ നടപടി സ്വീകരിച്ചത്.
അതോടൊപ്പം ഉപഭോക്താക്കളെ വിജയിപ്പിക്കാനുള്ള അവസരത്തിനായി മാത്രം അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതും കുറ്റകരമാണെന്ന് സര്ക്കാര്വിലയിരുത്തി. സ്ക്രാച്ച് കാര്‍ഡുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ കൂപ്പണുകള്‍ പോലുള്ള സ്ഥിരമായ ഓഫറുകളും ഗൂഗിള്‍ പേ വാഗ്ദാനം ചെയ്യുന്നുണ്ട്.