ചന്ദ്രയാന്‍ 2 പാളിപോയത് സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം, നിയന്ത്രണം നഷ്ടമായത് 500 മീറ്റര്‍ അകലത്തില്‍; വിശകലന റിപ്പോര്‍ട്ട് കേന്ദ്ര സ്‌പേസ് കമ്മിഷനു കൈമാറി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ചന്ദ്രയാന്‍ 2 പാളിപോയത് സോഫ്റ്റ് വെയര്‍ തകരാര്‍ മൂലം, നിയന്ത്രണം നഷ്ടമായത് 500 മീറ്റര്‍ അകലത്തില്‍; വിശകലന റിപ്പോര്‍ട്ട് കേന്ദ്ര സ്‌പേസ് കമ്മിഷനു കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2019, 12:58 pm IST
FacebookTwitterWhatsAppTelegram

ലക്ഷ്യത്തിനോടടുത്ത അവസാന നിമിഷം ചന്ദ്രയാന്‍ 2 ദൗത്യം പാളിപോയതിനു കാരണം ലാന്‍ഡറിനു വഴി കാട്ടിയായിരുന്ന സോഫ്റ്റ് വെയര്‍ തകരാറിയാലായതാണെന്ന്് കണ്ടെത്തല്‍. ചാന്ദ്ര ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങന്നുതിനു മുമ്പ് തന്നെ ഗൈഡന്‍സ് സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഐഎസ്ആര്‍ഓയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടര്‍ വി നാരായണന്റെ നേതൃത്വത്തിലുള്ള സമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സമിതിയുടെ വിശകലന റിപ്പോര്‍ട്ട് കേന്ദ്ര സ്‌പേസ് കമ്മിഷനു കൈമാറി.

പരീക്ഷണ ഘട്ടങ്ങളില്‍ ഒന്നും തന്നെ ഗൈഡന്‍സ് സോഫ്റ്റ് വെയറിനു തകരാറുണ്ടായിരുന്നില്ല. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് അടുക്കുന്നതിനിടെ പെട്ടന്നുണ്ടായ മാറ്റങ്ങളാണ് സോഫ്റ്റ് വെയര്‍ തകരാറിലാക്കിയത്. 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് 5 കിലോമീറ്റര്‍ വരെ വരുന്ന ഘട്ടം ലാന്‍ഡര്‍ വിജയകരമായി പിന്നിട്ടിരുന്നു. തുടര്‍ന്നു വരുന്ന അവസാനഘട്ടമായ ഫൈന്‍ ബ്രേക്കിങ് ഘട്ടം. ലാന്‍ഡറിന്റെ നടുക്കുള്ള ഒരു ത്രസ്റ്റര്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുക.

ഫൈന്‍ ബ്രേക്കിങ് ഘട്ടത്തില്‍ ലാന്‍ഡറിന്റെ വേഗം സെക്കന്റില്‍ 146 മീറ്റര്‍ എന്ന രീതിയില്‍ കുറയും. എന്നാല്‍ ഈ ഘട്ടത്തില്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം നിലച്ചതോടെ ലാന്‍ഡറിനു വേഗം നിയന്ത്രിക്കാനാവാതെ വരികയും, ദിശ തെറ്റുകയും ചെയ്തു. ഇത് സംഭവിച്ചത് ചന്ദ്രോപരിതലത്തില്‍ നിന്നും ഏകദേശം 500 മീറ്റര്‍ ഉയരത്തില്‍ നിന്നാണ്. നിയന്ത്രണം നഷ്ടമായതോടെ നിശ്ചിത ലാന്‍ഡിങ് കേന്ദ്രത്തില്‍ നിന്ന് 750 മീറ്ററോളം അകലെ വിക്രം ഇടിച്ചിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യന്ത്ര സംവിധാനം തകരുകയും ഓര്‍ബിറ്ററുമായുള്ള ബന്ധം ലാന്‍ഡറിനു നഷ്ടമാവുകയും ചെയ്തു.

നാസ ഉള്‍പ്പെടെയുള്ള ബഹിരാകാശ ഏജന്‍സികള്‍ കൈമാറിയ വിവരങ്ങളും ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലത്തില്‍ ഭ്രമണപഥത്തില്‍ തുടരുന്ന ഒര്‍ബിറ്റല്‍ പകര്‍ത്തിയ ലാന്‍ഡറിന്റെ തെര്‍മ്മല്‍ ഇമേജ് ദൃശ്യങ്ങളും, സാധാരണ സൂര്യപ്രകാശത്തിലുള്ള ദൃശ്യങ്ങളും സമിതി വിശകലനം ചെയ്തിരുന്നു. അതേ സമയം 2020-ഓടെ ചന്ദ്രനില്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ദൗത്യത്തിലാണ് ഐഎസ്ആര്‍ഓ. നിലവില്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തുടരുന്ന ഓര്‍ബിറ്ററുമായി പുതിയ ലാന്‍ഡറിനെ ബന്ധിപ്പിക്കാനാണ് ഐസ്ആര്‍ഓയുടെ തീരുമാനം.

Share478TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies