നിയമ വിരുദ്ധമായ പേരുകള്‍ ഉപയോഗിക്കുന്ന ഗ്രൂപ്പുകളെയും ഗ്രൂപ്പ് അംഗങ്ങളെയും വാട്ട്സ് ആപ്പ് ബ്ലോക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ട്. Mowe11 റെഡ്ഡിറ്റ് ഉപയോക്താവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ക്ക് സൂക്ഷിച്ച് പേരിട്ടില്ലെങ്കില്‍ ഇനി ഗ്രൂപ്പ് തന്നെ നഷ്ടപ്പെട്ടേക്കാം.
ഗ്രൂപ്പില്‍ ആരെങ്കിലും ഒരാള്‍ നിയമ ലംഘനം നടത്തിയാല്‍ ഗ്രൂപ്പ് അംഗങ്ങളെല്ലാം വാട്ട്സ് ആപ്പില്‍ നിരോധിക്കപ്പെടുമെന്നാണ് റെഡ്ഡിറ്റ് പറയുന്നത്. ഇയാള്‍ അംഗമായിരുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിന്റെ പേര് ഗ്രൂപ്പിലെ ആരോ ഒരാള്‍ നിയമ വിരുദ്ധമായ ഒന്നാക്കി മാറ്റി. ഇതോടെ ഗ്രൂപ്പ് അംഗങ്ങളെല്ലാം വാട്ട്സ് ആപ്പ് വിലക്കിയതായി റെഡ്ഡിറ്റ് പറയുന്നു.
അനാവശ്യ ഗ്രൂപ്പുകളില്‍ അംഗമാകാതിരിക്കാന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. അപരിചിതര്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ അംഗമാകാതിരിക്കുന്നതാണ് നല്ലതാണ്. സ്വന്തം ഗ്രൂപ്പുകളില്‍ അഡ്മിന്മാര് കര്‍ശന നിയന്ത്രണം കൊണ്ടു വരണം. വിശ്വസ്ഥരായവര്‍ക്ക് മാത്രം വിവരങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള അനുമതി നല്‍കുക.