മുംബൈ: അജിത് പവാറിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത്. അജ്ത് പവാര്‍ മറാത്താ ജനതയെ പിന്നില്‍ നിന്ന് കുത്തിയെന്ന് ശിവസേന വിമര്‍ശിച്ചു. നാടകീയവും അപ്രതീക്ഷിതവുമായ നീക്കം ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ അറിയുന്നത്.
അര്‍ദ്ധരാത്രിയോടെ നടന്ന എന്‍സിപിയുടെ കൂറുമാറ്റം സഖ്യ കക്ഷികള്‍ അറിയുന്നതു പോലും രാവിലെ എട്ടു മണിക്കാണ്. ബിജെപിക്ക് പിന്തുണ നല്‍കുന്നില്ലെന്ന് ശരദ് പവാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും എന്‍സിപിയുടെ പിന്തുണയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.
ശരദ് പവാറിന്റെ മരുമകന് അജിത് പവാര്‍ ബിജെപിയെ പിന്തുണച്ചത് തനിക്കറിയില്ലെന്നാണ് പവാര്‍ പറഞ്ഞത്. കോണ്‍ഗ്രസും എന്‍സിപിക്കെതിരെ ശക്തമായ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്. പവാര്‍ നടത്തിയത് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, അജിത് പവാറിനെ എത്ര എംഎല്‍എമാര്‍ പിന്തുണ നല്‍കുമെന്നത് വ്യക്തമാക്കണമെന്ന് ശിവസേന അഭിപ്രായപ്പെട്ടു. എന്‍സിപിയുടെ 54 എംഎല്‍എമാരുടേയും പിന്തുണക്കത്ത് അജിത് പവാറിന്റെ കൈവശമുണ്ടെന്നും ഗവര്‍ണര്‍ക്ക് കൈമാറിയന്നെും സൂചനയുണ്ട്.
സര്‍ക്കാരിന് ശക്തമായ പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന ഘടകം അവകാശപ്പെട്ടു. 170 എംഎല്‍എമാര്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും ബിജെപി അവകാശപ്പെടുന്നു. കര്‍ഷകരുടെ താത്പര്യത്തിനു വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അജിത് പവാര്‍ വ്യക്തമാക്കിയത്.