ആമസോണ്‍ എയര്‍ലൈന്‍, ട്രെയിന്‍ ടിക്കറ്റുകള്‍ വില്ക്കാന് പദ്ധതി തയ്യാറാക്കുന്നു. ഉടന്‍ തന്നെ പദ്ധതി നടപ്പാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഇത് കൂടാതെ ഭക്ഷ്യ ഓര്‍ഡറുകള്‍ അനുവദിക്കാനും ഉപയോക്താക്കളുമായി കൂടുതല്‍ ഇടപാടുകള്‍ സൃഷ്ടിക്കാനുമാണ് ആമസോണിന്റെ തീരുമാനം.
ഇ-കൊമേഴ്സില്‍ നിന്ന് വിവിധതരം ഇടപാടുകള്‍ക്ക് പ്രാപ്തമാക്കുന്ന ഒരു ഇന്‍-വണ്‍ ആപ്ലിക്കേഷന്‍ തന്ത്രത്തിലേക്കുള്ള മാറ്റത്തെയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. ഏകദേശം 150 ദശലക്ഷം ഉപഭോക്താക്കളാണ് നിലവില്‍ ആമസോണിനുള്ളത്.
ഇടപാടുകള്‍ കൂടുതല്‍ ഫലവത്താക്കാനായി ആമസോണ്‍ ഇന്ത്യ സെക്വോയ ക്യാപിറ്റല്‍ പിന്തുണയുള്ള ടാപ്സോയെ സ്വന്തമാക്കിയിട്ടുണ്ട്. ആമസോണ്‍ ഇതിനുമുമ്പും റീചാര്‍ജുകളും ബില്‍ പേയ്മെന്റുകളും അതിന്റെ അപ്ലിക്കേഷനില്‍ അവതരിപ്പിച്ചിരുന്നു.
കാലക്രമേണ, ഭക്ഷണം, ബുക്ക് ക്യാബുകള്‍, ഹോട്ടല്‍ താമസം തുടങ്ങിയ മേഖലകളിലേക്കുള്ള ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
യാത്ര, റെഡ്ബസ്, അഭിബസ് തുടങ്ങിയ വിവിധ ഓണ്‍ലൈന്‍ സേവനങ്ങളുമായി ആമസോണ്‍ പേ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഫാസോസ്, ബോക്സ് 8, ഫ്രെഷ്മെനു, കഫേ കോഫി ഡേ തുടങ്ങിയവ ഭക്ഷണ-പാനീയ ലിസ്റ്റിലും കൊണ്ടുവന്നു. ഓണ്‍ലൈന്‍ പേയ്മെന്റിന്റെ ഒരു മോഡായി ആമസോണ്‍ പേ സ്വീകരിക്കുന്ന മറ്റ് സേവനങ്ങളില്‍ ഹപ്റ്റിക്, ബുക്ക് മൈഷോ, നിക്കി.ഇ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.