പുതിയ ക്യാമറ സെന്‍സര്‍ അവതരിപ്പിച്ച് സാംസംഗ്. സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെറ്റുകളിലും ഉപയോഗിക്കാവുന്ന പുതിയ സെന്‍സറിന് ‘ബ്രൈറ്റ് നൈറ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഗാലക്സി എസ് 11 സീരീസില്‍ നൈറ്റ് ഫോട്ടോഗ്രഫി, വീഡിയോകള്‍ എന്നിവയ്ക്കായുള്ള പ്രത്യേക സെന്സറായിട്ടാകും ബ്രൈറ്റ്നൈറ്റ് അവതരിപ്പിക്കുക.
ഇമേജ്, ലൈറ്റ് എന്നിവക്കുള്ള സെന്‍സറാണ് സാംസംഗ് അവതരിപ്പിക്കുന്നത്. ഗ്യാലക്സി എസ് 11ല്‍ ബ്രൈറ്റ് നൈറ്റ് സെന്‍സറുകള്‍ അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നല്കുന്ന സെന്‍സറായതിനാല്‍ എസ് 11 ആണ് പ്രഥമ പരിഗണന നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ബ്രൈറ്റ് നൈറ്റ് സെന്‍സറുകളുടെ വരവോടെ മൊബൈല്‍ ഫോണ്‍ രംഗത്ത് സാംസംഗ് വലിയ കുതിച്ചു ചാട്ടം നടത്താനാണ് ഒരുങ്ങുന്നത്. 8k വീഡിയോ റെക്കോര്‍ഡിംഗാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 8k@30fps വീഡിയോ റെക്കോര്‍ഡിംഗാണ് സാംസംഗ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സ്നാപ്ഡ്രാഗണ്‍ 865 ചിപ്പാണ് എസ്11 ല്‍ ഉണ്ടാകുക.