ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. 125 പേര് ബില്ലിനെ രാജ്യസഭയില്‍ പിന്തുണച്ചപ്പോള്‍ 105 പേര് എതിര്‍ത്തു. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ ബില്ല് നിയമമായി മാറും.പൗരത്വ നിയമഭേദഗതി ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളിയതിന് ശേഷമാണ് ബില്ല് രാജ്യസഭ പാസാക്കിയത്.
പൗരത്വ നിയമം വരുന്നതോടെ 2014 ഡിസംബര്‍ 31 നോ അതിനു മുമ്പോ ഇന്ത്യയില്‍ എത്തി പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജൈന, ബുദ്ധ മത വിഭാഗങ്ങളില്‍പെട്ട അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും.
ലോകസഭയില്‍ 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്.