ബത്തേരി: ക്ലാസ് മുറിയില്‍ ഷഹല ഷെറിന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അധ്യാപകരായ ഒന്നാം പ്രതി സി വി ഷജില്‍, മൂന്നാം പ്രതി വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹനന്, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ മെറിന് ജോയി എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ഷഹലയുടെ മരണത്തില്‍ അധ്യാപകര്‍ക്ക് കുറ്റകരമായ വീഴ്ച സംഭവിച്ചെന്നും ചികിത്സ വൈകിപ്പിച്ചതില്‍ ഷജില്‍ എന്ന അധ്യാപകന് പങ്കുണ്ടെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടും കോടതി ഇന്ന് പരിഗണിക്കും. പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ല. ചികിത്സ നല്‍കുന്നത് വൈകിപ്പിക്കാന്‍ ബോധപൂര്‍വ്വം ഇടപെട്ടിട്ടില്ലെന്നുമാണ് പ്രതികളുടെ വാദം
അതേസമയം കുട്ടിക്ക് ചികിത്സ നല്കുന്നതില് അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.