വാഷിങ്ടണ്‍: രേഖകളില്‍ കൃത്രിമം കാണിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങള്‍ ഒത്തു തീര്‍പ്പാക്കാന്‍ പിഴയൊടുക്കാന്‍ തയ്യാറായി ഇന്‍ഫോസിസ്. കലിഫോര്‍ണിയയില്‍ നടന്ന കേസില്‍ ഏകദേശം 5.6 കോടി(എട്ടു ലക്ഷം ഡോളര്‍ ) രൂപയാണ് കമ്പനി പിഴ അടയ്‌ക്കാന്‍ തയ്യാറായതെന്ന് അറ്റോര്‍ണി ജനറല്‍ സവ്യര്‍ ബെസെറ പറഞ്ഞു.
വിസില്‍ ബ്ലോവര്‍ ജാക് ജെയ് പാമര്‍ 2017 ല്‍ ഫയല്‍ ചെയ്ത പരാതിയിലാണു കമ്പനിക്കെതിരെ നടപടി തുടങ്ങിയത്. എന്നാല്‍ ആരോപണങ്ങളെല്ലാം ഇന്‍ഫോസിസ് നിഷേധിച്ചു. തെറ്റായ യാതൊന്നും ചെയ്തിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു.
2006-നും 2017-നും ഇടയില്‍ അഞ്ഞൂറോളം പേര്‍ ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബി-1 വീസയിലാണു കലിഫോര്‍ണിയയില്‍ എത്തിയത്്. എച്ച്1 ബി വീസ വേണ്ടിയിരുന്നിടത്താണ് കൃത്രിമം കാണിച്ച് ബി-1 വീസ ശരിയാക്കിയത്.
വീസാ രേഖകളില്‍ കൃത്രിമം കാണിച്ചതിലൂടെ കലിഫോര്‍ണിയയിലെ തൊഴില്‍ സംബന്ധമായ നിരവധി നികുതികള്‍ ഇന്‍ഫോസിസിന് അടയ്‌ക്കേണ്ടി വന്നില്ല.
വീസയിലെ വ്യത്യാസം കാരണം ജീവനക്കാര്‍ക്കു കുറഞ്ഞ വേതനമാണ് ലഭിച്ചതെന്നും ബെസെറ വ്യക്തമാക്കി. രേഖകളില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് 2017-ല്‍ ന്യൂയോര്‍ക്കില്‍ ഒരു മില്യന്‍ ഡോളര്‍ ഇന്‍ഫോസിസ് പിഴയൊടുക്കിയിരുന്നു.















